ആഘോഷമാക്കാണോ 'ബറോസ്'? തമിഴ്‌നാട്ടില്‍ നിന്നും ആദ്യ പ്രതികരണങ്ങള്‍, പ്രിവ്യൂവിന് ശേഷം പ്രതികരിച്ച് താരങ്ങള്‍

അരങ്ങേറ്റം ഗംഭീമാക്കി മോഹന്‍ലാല്‍. സംവിധായക കുപ്പായമണിഞ്ഞ് എത്തിയ മോഹന്‍ലാലിന് പ്രശംസകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ‘ബറോസ്’ ചിത്രത്തിന്റെ പ്രിവ്യൂ ഷോ ഇന്നലെ ചെന്നൈയില്‍ നടന്നിരുന്നു. വിജയ് സേതുപതി, മണിരത്‌നം, വിജയ് ആന്റണി, വിജയ് ആന്റണി, തലൈവാസല്‍ വിജയ് തുടങ്ങിയ താരങ്ങള്‍ പ്രിവ്യൂ ഷോ കാണാനായി എത്തിയിരുന്നു. മക്കളായ പ്രണവും വിസ്മയയുമൊക്കെ ചിത്രം കാണാന്‍ എത്തിയിരുന്നു.

ചിത്രത്തിന്റെ പ്രിവ്യൂവില്‍ നിന്നുള്ള റിവ്യൂകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ”മോഹന്‍ലാല്‍ സാര്‍ സംവിധാനം ചെയ്ത് അഭിനയിച്ച പടം. സിനിമയിലെ ത്രീഡി എഫക്ട്‌സ് എല്ലാം നന്നായി. കുട്ടികള്‍ക്കെല്ലാം വളരെ ഇഷ്ടമാവും. കുടുംബത്തോടെ വന്ന് കാണാന്‍ പറ്റിയ സിനിമ” എന്നാണ് സിനിമ കണ്ട ശേഷം വിജയ് സേതുപതി പ്രതികരിച്ചത്.

”തമിഴില്‍ കുറേ നാളുകള്‍ക്ക് മുമ്പ് മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന സിനിമ വന്നിരുന്നു. അത് കുട്ടികള്‍ക്കെല്ലാം ഇഷ്ടമായിരുന്നു. അതുപോലെ ഒരു ഭൂതം കണ്‍സെപ്റ്റില്‍ എത്തിയ ചിത്രം വളരെ നന്നായിട്ടുണ്ട്. അഭിനയിക്കുകയും സംവിധാനം ചെയ്യുന്നതും ചെറിയൊരു കാര്യമല്ല. മോഹന്‍ലാല്‍ സാര്‍ അഭിനയിക്കുകയും ത്രീഡിയില്‍ ഈ സിനിമ ഒരുക്കുകയും ചെയ്തു. ഇത് ചെറിയ കാര്യമല്ല. എല്ലാവരും ഈ സിനിമ കാണണം” എന്നാണ് വിജയ് ആന്റണിയുടെ പ്രതികരണം.

”ബറോസ് ലാല്‍ സാറുടെ സിനിമാ കരിയറിലെ മുഖ്യമായ ഭാഗമാണ്. ഇന്ത്യന്‍ സിനിമയിലെ ആദ്യ ത്രീഡി സിനിമ വന്നത് തന്നെ മലയാളത്തില്‍ നിന്നാണ്. മോഹന്‍ലാല്‍ സാറിനൊപ്പം അഭിനയിക്കാന്‍ എനിക്ക് ഭാഗ്യം കിട്ടിയിട്ടുണ്ട്. അദ്ദേഹം ജീവിക്കുന്ന കാലഘട്ടത്തില്‍ തന്നെ ഞാനുമുണ്ട് എന്നതില്‍ ഭയങ്കര സന്തോഷം. വളരെ സന്തോഷം ലാല്‍ സാര്‍. ഇന്ത്യന്‍ സിനിമയിലെ നെടുംതൂണ്‍ ആണ് ലാല്‍ സാര്‍. ഒരു കഥാപാത്രത്തില്‍ നിന്നും മറ്റൊരു കഥാപാത്രത്തിലേക്ക് അദ്ദേഹം മാറുന്നത് വളരെ ഈസി ആയാണ്. കാപ്പാനില്‍ അഭിനയിക്കുമ്പോഴും അദ്ദേഹം സംസാരിച്ചു കൊണ്ടേയിരിക്കും, പെട്ടെന്ന് കഥാപാത്രമാകും. ബറോസിന് എന്റെ എല്ലാം ആശംസകളും” എന്നാണ് തലൈവാസല്‍ വിജയ് ആശംസിച്ചത്.

”ഉലകത്തിലെ ഏറ്റവും മികച്ച നടന്‍, ഇന്ത്യയുടെ അഭിമാനമായ മോഹന്‍ലാല്‍ സാര്‍ ആദ്യമായി സംവിധാനം ചെയ്ത ബറോസ് കാണാന്‍ വരുമ്പോള്‍ പലതും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആ പ്രതീക്ഷകളെല്ലാം തകര്‍ത്തു കൊണ്ട്, എനിക്ക് ഇങ്ങനൊരു സിനിമ ചെയ്യാന്‍ പറ്റുമെന്ന് അദ്ദേഹം ആദ്യ സിനിമയിലൂടെ തന്നെ വ്യക്തമാക്കി. കഥ, ക്യാമറ എല്ലാം മികച്ചത്. ഗംഭീര സിനിമ. മഹത്തായ സിനിമ ആയാണ് ബറോസ് എത്തിയിരിക്കുന്നത്. തമിഴ് വേര്‍ഷനില്‍ അദ്ദേഹം തന്നെ ഡബ്ബ് ചെയ്തത് സൂപ്പര്‍ ആയി. ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷിക്കാന്‍ കുട്ടികള്‍ക്കൊപ്പം വന്ന് ബറോസ് കാണാം. അത്ഭുതകരമായ 3 ഡിയാണ് ചിത്രത്തിലേത്. സന്തോഷ് ശിവന്‍ സാറിന്റെ ഛായാഗ്രഹണം ഒക്കെ മികച്ചതാണ്. മോഹന്‍ലാല്‍ സാറിന് എന്റെ ആശംസകള്‍. നടനായി എത്തി നമ്മളെ എത്രത്തോളം എന്റര്‍ടെയ്ന്‍ ചെയ്തിട്ടുണ്ടോ അതുപോല തന്നെ ഇതിലും എന്റര്‍ടെയ്ന്‍ ചെയ്തിട്ടുണ്ട്” എന്നാണ് നടി രോഹിണിയുടെ വാക്കുകള്‍.

”ഒരു മഹാനടന്‍ സംവിധാനം ചെയ്താല്‍ എങ്ങനെയുണ്ടാവും, അത് കാണാനാണ് വന്നത്. ഞങ്ങളുടെ പ്രതീക്ഷ ഫലവത്തായി. പ്രധാനമായും കുട്ടികള്‍ക്ക് വേണ്ടിയുള്ള സിനിമയാണ്. എന്നാല്‍ മുതിര്‍ന്നവര്‍ക്കും കാണാന്‍ പറ്റിയ സിനിമ. കുട്ടികള്‍ കൂടുതല്‍ ആസ്വദിക്കും. 3 ഡി ഗംഭീരം. ഒപ്പം ക്യാമറ വര്‍ക്കും സംഗീതവും. ഒരു സന്ദേശവുമുണ്ട് സിനിമയില്‍. അത് എനിക്ക് ഏറെ ഇഷ്ടമായി” എന്നാണ് ഒരു പ്രേക്ഷകന്റെ അഭിപ്രായം. ”കുട്ടികള്‍ക്ക് ഒരു ആഘോഷമായിരിക്കും. കുടുംബങ്ങള്‍ക്കും കാണാം. ഒരു ഹോളിവുഡ് മൂവി കണ്ടതുപോലെ” എന്നാണ് മറ്റൊരു പ്രേക്ഷകന്റെ അഭിപ്രായം.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”