അശ്വന്ത് കോക്കും ഉണ്ണി വ്‌ളോഗ്‌സും കുടുങ്ങും; 'ബാന്ദ്ര' നെഗറ്റീവ് റിവ്യൂ ചെയ്തവര്‍ക്കെതിരെ കേസ് എടുക്കാന്‍ കോടതി നിര്‍ദേശം

ദിലീപ് ചിത്രം ‘ബാന്ദ്ര’യ്‌ക്കെതിരെ നെഗറ്റീവ് റിവ്യൂ പറഞ്ഞ യൂട്യൂബ് വ്‌ളോഗര്‍മാര്‍ക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കി കോടതി. അശ്വന്ത് കോക്ക്, ഷിഹാബ്, ഉണ്ണി വ്ലോഗ്സ്, ഷാന്‍ മുഹമ്മദ്, അര്‍ജുന്‍, ഹിജാസ് ടാക്സ്, സായികൃഷ്ണ എന്നീ യൂട്യൂബേഴ്‌സ് ആണ് കേസിലെ പ്രതികള്‍.

കഴിഞ്ഞ വര്‍ഷം നവംബര്‍ 10ന് ആണ് സിനിമ റിലീസ് ചെയ്തത്. രാവിലെ 11.30ന് സിനിമ റിലീസ് ചെയ്ത് അരമണിക്കൂര്‍ ആകുന്നതിന് മുമ്പ് തന്നെ വ്‌ളോഗര്‍മാര്‍ സിനിമയെ ഡീഗ്രേഡ് ചെയ്യുന്ന രീതിയില്‍ റിവ്യൂമായി എത്തിയിരുന്നു. മൂന്നു ദിവസം കൊണ്ട് 27 ലക്ഷം പ്രേക്ഷകരാണ് നെഗറ്റീവ് റിവ്യൂ കണ്ടത്.

സിനിമാ വ്യവസായത്തെ തകര്‍ക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതികള്‍ പ്രവര്‍ത്തിച്ചത് എന്നായിരുന്നു സിനിമാ നിര്‍മ്മാതാവ് വിനായക ഫിലിംസിന്റെ ആരോപണം. ഇതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ഉദയകൃഷ്ണയുടെ തിരക്കഥയില്‍ അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രം 30 കോടി ബജറ്റിലാണ് ഒരുക്കിയത്. എന്നാല്‍ പ്രതീക്ഷിച്ചത്ര കളക്ഷന്‍ സിനിമയ്ക്ക് നേടാനായിട്ടില്ല. തമന്നയാണ് ചിത്രത്തില്‍ നായികയായി എത്തിയത്.

Latest Stories

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്

'കെ ബി പ്രദീപിന്റെ നിയമനം കള്ളന് ചൂട്ട് പിടിക്കും പോലെ, ചെയ്യാന്‍ പാടില്ലാത്ത കാര്യം'; വിമർശിച്ച് പിണറായി വിജയന്‍

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; വെള്ളി വിലയിൽ മാറ്റമില്ല

'ഇതേവരെ ആരോഗ്യമന്ത്രി ഇവിടെ വന്നിട്ടില്ല, നിപ വിഷയത്തിൽ ഇടപെട്ടിട്ടില്ല'; നിപയെ ഗൗരവകരമായി കൈകാര്യം ചെയ്യുന്നില്ലെന്ന് പിണറായി വിജയൻ

ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമം; റൗഡി 'വാവാച്ചി' പിടിയിൽ, പ്രതിയെ റിമാൻഡ് ചെയ്തു

നിയമനം വിവാദമായി, കെ ബി പ്രദീപ് ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ചു; രാജി മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ; തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലേർട്ട്; 9 ജില്ലകളിൽ യെല്ലോ അലേർട്ടും

ശബരിമല സ്വര്‍ണപ്പാളി കൈമാറ്റ കേസ്; പി എസ് പ്രശാന്തിനും അജികുമാറിനും എസ്‌ഐടി നോട്ടീസ്, അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

യുദ്ധം അവസാനത്തിലേക്ക്; കരാറിലേക്ക് അടുക്കുന്നുവെന്ന സൂചന നല്‍കി യുഎസും ഇറാനും