താണ്ഡവമാടാൻ ബാലയ്യ; ആരാധകർക്ക് പിറന്നാൾ സമ്മാനമായി 'അഖണ്ഡ 2' ടീസർ

ബാലയ്യ ആരാധകർക്ക് പിറന്നാൾ സമ്മാനമായി ‘അഖണ്ഡ 2’ന്റെ ടീസർ. 2021ൽ പുറത്തിറങ്ങിയ അഖണ്ഡയുടെ രണ്ടാം ഭാഗമാണ് ചിത്രം. താണ്ഡവം എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തുന്നത്. ടീസറിലെ ആക്ഷൻ രംഗങ്ങളും സംഗീതവും ആവേശം കൊള്ളിക്കുന്നതാണ്.

ആദ്യ ഭാഗം നേടിയ വിജയത്തിന് ശേഷം രണ്ടാം ഭാഗത്തിനായി ഏറെ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു ആരാധകർ. കേരളത്തിലും ചിത്രം ആരാധകരെ സ്വന്തമാക്കിയിരുന്നു. ബോയപ്പെട്ടി ശ്രീനു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളി താരം സംയുക്ത മേനോനും പ്രഗ്യ ജെയ്‌സ്വാളുമാണ് രണ്ടാം ഭാഗത്തിൽ നായികമാർ. ആദി പിനിഷെട്ടിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

മഹാ കുംഭമേളയിൽ വച്ചായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. എസ് തമൻ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്‌. 14 റീൽസ് പ്ലസിന്റെ ബാനറിൽ രാം അചന്തയും ഗോപിനാഥ് അചന്തയുമാണ് ചിത്രം നിർമ്മിക്കുന്നത്. പ്രശസ്ത ആക്ഷൻ കൊറിയോഗ്രാഫർമാരായ രാം-ലക്ഷ്മണൻ ആണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.

ദസറ റിലീസായാണ് ചിത്രം തീയേറ്ററുകളിലേക്ക് എത്തുന്നത്. ദസറയ്ക്ക് തെലുങ്ക് ബോക്‌സ് ഓഫീസിൽ ബാലയ്യയും പവൻ കല്യാണുമായിരിക്കും നേർക്കുനേർ എത്തുക.

Latest Stories

സംസ്ഥാനത്ത് ചരിത്രം രചിച്ച് സിപിഐ; ആദ്യ വനിതാ ജില്ലാ സെക്രട്ടറിയായി സുമലത മോഹന്‍ദാസ്

വെള്ളാപ്പള്ളി നടേശനെ തള്ളി സിപിഎം; വിവാദ പരാമര്‍ശത്തില്‍ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

തരൂരിന്റെ കാര്യം തങ്ങള്‍ വിട്ടു; തലസ്ഥാനത്തെ പരിപാടികളില്‍ പങ്കെടുപ്പിക്കില്ലെന്ന് കെ മുരളീധരന്‍

ടെസ്റ്റ് ക്രിക്കറ്റിൽ ​ഗംഭീർ പരാജയം: ഇന്ത്യ ഉടൻ ആ തീരുമാനം എടുക്കണമെന്ന് ഹർഭജൻ സിംഗ്

തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയില്‍ മുഖ്യമന്ത്രി - ഗവര്‍ണര്‍ കൂടിക്കാഴ്ച; ഭാരതാംബയില്‍ എസ്എഫ്‌ഐ സമരത്തിന് പിന്നാലെ നിര്‍ണായക യോഗം

നിരുത്തരവാദപരമായ പ്രസ്താവനകള്‍; ശ്രീനാരായണഗുരുവും എസ്എന്‍ഡിപി യോഗവും ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് വിരുദ്ധം; വെള്ളാപ്പള്ളിയെ വിമര്‍ശിച്ച് എം സ്വരാജ് രംഗത്ത്

തെലുങ്കിലെ ആദ്യ സിനിമ തന്നെ ബ്ലോക്ക്ബസ്റ്റർ, പുതിയ ചിത്രത്തിൽ നായികയാവാൻ ജാൻവിക്ക് റെക്കോഡ് പ്രതിഫലം

ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയിൽ സച്ചിൻ ടെണ്ടുൽക്കറിനൊപ്പം തന്റെ പേര് കാണുന്നത് തനിക്ക് വെറുപ്പാണെന്ന് ജെയിംസ് ആൻഡേഴ്‌സൺ

ചരിത്രം സൃഷ്ടിക്കുന്നയാളാണ് വെള്ളാപ്പള്ളി; നിര്‍ഭയ നിലപാടുകള്‍ പറയുന്ന വെള്ളാപ്പള്ളി എസ്എന്‍ഡിപിയെ അടുക്കുംചിട്ടയുമുള്ള ഒരു സംഘടനയാക്കി മാറ്റിയെന്ന് വിഎന്‍ വാസവന്‍

ഫഹദിന് മുൻപേ രൂപം ഒരു പ്രശ്നമല്ലെന്ന് മലയാളത്തിൽ തെളിയിച്ച നടൻ അദ്ദേഹമാണ്, ഇഷ്ട താരത്തെ കുറിച്ച് സംവിധായകൻ വാസുദേവ് സനൽ