പവൻ കല്യാണിനായി ആ ത്യാ​ഗം ചെയ്ത് ബാലയ്യ, ആരാധകർക്ക് നൽകിയ ഉറപ്പ് പാലിക്കാനാവാതെ സൂപ്പർതാരം

തെലുങ്കിലെന്ന പോലെ മലയാളത്തിലും നിരവധി ആരാധകരുളള സൂപ്പർതാരമാണ് ബാലകൃഷ്ണ. ബാലയ്യയുടെ മാസ് ചിത്രങ്ങൾ കേരളത്തിലും ശ്രദ്ധിക്കപ്പെടാറുണ്ട്. ബാലയ്യ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘അഖണ്ഡ 2വിനായുളള കാത്തിരിപ്പിലാണ് ആരാധകർ. 2021 ൽ പുറത്തിറങ്ങിയ ‘അഖണ്ഡ’യുടെ രണ്ടാം ഭാഗമാണിത്. മാസ് മസാല ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ടീസർ ബാലയ്യ ആരാധകർ ഏറ്റെടുത്തിരുന്നു. ബോയപതി ശ്രീനുവാണ് സിനിമ സംവിധാനം ചെയ്യുന്നത്.

സെപ്റ്റംബറിലായിരുന്നു അഖണ്ഡ 2വിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ സിനിമയുടെ റിലീസ് മാറ്റിവച്ചതായാണ് വിവരം. സെപ്റ്റംബർ 25ന് തന്നെയാണ് പവൻ കല്യാൺ ചിത്രം ഒജിയുടെ റിലീസ്. ഇതിനാൽ ബാലയ്യ സിനിമയുടെ റിലീസ് നീട്ടിയെന്നാണ് പുതിയ റിപ്പോർട്ടുകൾ. ബാലകൃഷ്ണയെ പോലെ തന്നെ തെലുങ്കി​ൽ വലിയ ആരാധകവൃന്ദമുളള താരമാണ് പവൻ കല്യാൺ. ആയതിനാൽ ക്ലാഷ് റിലീസ് വച്ചാൽ ഇരുതാരങ്ങളുടെയും ചിത്രങ്ങൾ‌ക്ക് അത് തിരിച്ചടിയായി മാറും.

അഖണ്ഡ 2 ഇനി ഡിസംബറിലോ പൊങ്കൽ റിലീസായി ജനുവരിയിലോ പുറത്തിറങ്ങുമെന്നാണ് വിവരം. ബി​ഗ് ബജറ്റിൽ ഒരുങ്ങുന്ന അഖണ്ഡ 2വിൽ ഇരട്ട വേഷത്തിലാണ് ബാലയ്യ എത്തുന്നത്. സിനിമയുടെ ടീസറിലെ ഒരു രംഗം വലിയ തോതിൽ ട്രോൾ ഏറ്റുവാങ്ങിയിരുന്നു. ടീസറിൽ ബാലയ്യയുടെ കഥാപാത്രം തന്റെ കയ്യിലുള്ള ശൂലം ഉപയോഗിച്ച് വില്ലന്മാരെ കറക്കി കൊല്ലുന്നതും അവരെയെല്ലാം അതുപയോഗിച്ച് പൊക്കി എടുക്കുന്നതുമാണ് ട്രോളിന് ഇരയായത്.

Latest Stories

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍

'ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, പ്രിയദർശിനി എന്ന പേരിൽ പദ്ധതി'; മുഖ്യമന്ത്രി