'മമ്മൂട്ടി ചിത്രം മാമാങ്കത്തിലെ വിഎഫ്എക്സ് ബാഹുബലിയിലേത് പോലെ'

അടുത്തകാലത്ത് മലയാളത്തിലൊരുങ്ങുന്ന ചില വന്‍ബജറ്റ് ചിത്രങ്ങളെപ്പറ്റിയുള്ള അറിയിപ്പുകള്‍ വന്നിരുന്നു. അതില്‍ വലിയ വാര്‍ത്താപ്രാധാന്യം നേടിയ ചിത്രമാണ് മമ്മൂട്ടിയെ നായകനാക്കി സജീവ് പിള്ള സംവിധാനം ചെയ്യുന്ന മാമാങ്കം. ഈ ചിത്രത്തെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡചിത്രം ബാഹുബലിയുടെ വിഎഫ് എക്‌സ് ടീമാണ് മാമാങ്കത്തിനായും ദൃശ്യവിസ്മങ്ങള്‍ തീര്‍ക്കുന്നത് .

യഥാര്‍ത്ഥ സീനുകളും വിഎഫ്എക്‌സ് സീനുകളും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാത്ത തരത്തിലായിരിക്കണം ചിത്രത്തിനായി വിഎഫ് എക്‌സ് ചെയ്യേണ്ടതെന്ന കടമ്പ മുന്നിലുണ്ടെന്നും അതു പോലെ തന്നെ ബാഹുബലിയ്ക്ക് തുല്യമായ വിഷ്വല്‍ എഫക്ടുകള്‍ തന്നെ മാമാങ്കത്തിനും വേണ്ടി വരുമെന്നും ബാഹുബലി വിഎഫ് എക്‌സ് ടീം സൂപ്പര്‍വൈസര്‍ കമല്‍ കണ്ണന്‍ വെളിപ്പെടുത്തി. 17ാം നൂറ്റാണ്ടിലെ ചാവേറുകളുടെ കഥ പറയുന്ന ഈ സിനിമയുടെ ഷൂട്ടിങ് ഫെബ്രുവരി 10ന് ആരംഭിക്കും. എന്നാല്‍ ആദ്യ ഷെഡ്യൂളില്‍ ഏതാനു ദിവസങ്ങള്‍ മാത്രമാണ് ഷൂട്ടിങ് ഉള്ളത്. മേയിലാണ് വിപുലമായ ഷൂട്ടിങ് തീരുമാനിച്ചിരിക്കുന്നത്.

കേരളവും കര്‍ണ്ണാടകയുമാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍. ആക്ഷനു മാത്രമായുള്ള ചിത്രമായി മാമാങ്കത്തെ കരുതരുന്നെന്നും ചിത്രത്തിലെ പ്രധാനകഥാപാത്രം ചാവേറായതിനാല്‍ അയാളുടെ ജീവിതത്തിലെ വികാരഭരിതമായ രംഗങ്ങളും സിനിമയിലുണ്ടാകുമെന്നും അതിനാല്‍ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാനാകുന്ന കഥാപാത്രമായിരിക്കും ഇതെന്നും സംവിധായകന്‍ സജീവ് പിള്ള പറയുന്നു. സംഘട്ടന രംഗങ്ങള്‍ കൂടുതലുള്ള ഈ ചിത്രത്തിനായി മമ്മൂട്ടി കളരിപ്പയറ്റില്‍ പരിശീലനം നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ