ബാദുഷ പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രം; 'സ്പ്രിംഗ് ' ചിത്രീകരണം ആരംഭിച്ചു;

ആദില്‍ ഇബ്രാഹിം, ആരാധ്യ ആന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീലാല്‍ നാരായണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സ്പ്രിംഗ് എന്ന ചിത്രത്തിന്റെ ചിത്രീകരണം മൂന്നാര്‍ ആരംഭിച്ചു.മൂന്നാര്‍ പൂപ്പാറയില്‍ നടന്ന പൂജാ ചടങ്ങില്‍ മഞ്ജു ബാദുഷ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ചു. ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രശസ്ത പ്രൊജക്ട് ഡിസൈനര്‍ എന്‍.എം ബാദുഷയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചിത്രീകരണം ആരംഭിച്ച ആദ്യ ചിത്രമാണിത്. സുനില്‍ഗി പ്രകാശനാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. സ്പ്രിംഗ് ഒരു റൊമാന്റിക് ഡ്രാമ ചിത്രമാണ്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഇതിനോടകം ഏറെ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി പരസ്യസംവിധായകനായി പ്രശസ്തമായ പല ബ്രാന്‍ഡുകളുടെയും കൂടെ പ്രവര്‍ത്തിച്ച ആളാണ് ശ്രീലാല്‍ നാരായണന്‍. ചെറിയ വൈകല്യങ്ങള്‍ പോലും വലിയ കുറവായി കാണുന്ന പലര്‍ക്കും ഒരു മാതൃകയായി തന്റെ വൈകല്യങ്ങളോട് പടപ്പെരുതിയ ശ്രീലാല്‍ ആദ്യമായി സ്വതന്ത്ര സംവിധായകനാവുകയാണ് സ്പ്രിംഗിലൂടെ. ആദില്‍ ഇബ്രാഹിം, ആരാധ്യ ആന്‍ എന്നിവരോടൊപ്പം അരുന്ദതി നായര്‍, പൂജിത മേനോന്‍, ബിറ്റോ ഡേവിസ്, ബാലാജി, വിനീത് തട്ടില്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനോജ് അയ്യപ്പനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

സുനില്‍ഗി പ്രകാശനാണ് എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍, മ്യൂസിക്- അലോഷ്യ പീറ്റര്‍, എഡിറ്റര്‍- ജോവിക് ജോണ്‍, ആര്‍ട്ട്- ജയന്‍ ക്രയോണ്‍സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- ലൈം ടീ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സക്കീര്‍ ഹുസ്സൈന്‍, മേക്കപ്പ്- അനീഷ് വൈപ്പിന്‍, കോസ്റ്റ്യൂംസ്- ദീപ്തി അനുരാഗ്, കൊറിയോഗ്രഫി- ശ്രീജിത്ത്, കളറിസ്റ്റ്- രമേശ് സി പി, സൗണ്ട് ഡിസൈന്‍- ഷെഫിന്‍ മായന്‍, ചീഫ് അസോസിയേറ്റ്- വിജീഷ് പിള്ള, അസോസിയേറ്റ്- അരുണ്‍ ജിദു, പി.ആര്‍.ഓ- പി ശിവപ്രസാദ്, ഡിസൈന്‍- ലൈം ടീ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Latest Stories

കഴിഞ്ഞ ഐസിസി ടൂര്‍ണമെന്റ് ഞാന്‍ എവിടെയാണോ അവസാനിപ്പിച്ചത്, അവിടെ നിന്നു തന്നെയാണ് ഈ ലോകകപ്പും തുടങ്ങിയിരിക്കുന്നത്: ദീപ്‌തി ശർമ

ശബരിമല സ്വര്‍ണക്കൊള്ള: ഒടുവില്‍ എ പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം; പലതും തുറന്നുപറയേണ്ടി വരുമെന്ന പദ്മകുമാര്‍ പറഞ്ഞതിന് പിന്നാലെ കടുത്ത നടപടിയ്ക്ക് മുതിര്‍ന്നില്ല?

'107 ദിവസം നീണ്ട സംഘർഷം, ഒടുവിൽ സമാധാനത്തിലേക്ക്'; ഇറാൻ - അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ച

'പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനം, കോൺഗ്രസിന്റെ 'ഉപരിവർഗ്ഗ ചിന്താഗതി'ക്ക് ഒരു മാറ്റവും വന്നിട്ടില്ല'; ബിനീഷ് കോടിയേരി

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു