'മേജര്‍ രവി സാറിന്റെ കുരുക്ഷേത്രയുമായി ബന്ധപ്പെട്ടായിരുന്നു ആ യാത്ര'; കാര്‍ഗിലിനെ കുറിച്ച് കുറിപ്പുമായി ബാദുഷ

കാര്‍ഗില്‍ യുദ്ധത്തിന്റെ 22ാം വാര്‍ഷികത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പുമായി നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷ. മേജര്‍ രവി സംവിധാനം ചെയ്ത കുരുക്ഷേത്ര എന്ന സിനിമയുടെ ഭാഗമായി യുദ്ധം നടന്ന പ്രദേശങ്ങളില്‍ താന്‍ പോയിട്ടുണ്ടെന്നും അവിടെ ജോലി ചെയ്യുന്ന സൈനികരുടെ ബുദ്ധിമുട്ട് എന്താണെന്ന മനസ്സിലായെന്നും അദ്ദേഹം പറഞ്ഞു.

ബാദുഷയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

കാര്‍ഗില്‍ ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകം. മഞ്ഞിന്റെയും മലമടക്കുകളുടെയും ഭീരുത്വത്തിന്റെയും മറവില്‍ നമ്മുടെ മണ്ണ് സ്വന്തമാക്കാന്‍ ശ്രമിച്ച പാക്കിസ്ഥാന് നാം കൊടുത്ത തിരിച്ചടിക്ക് ഇന്ന് 22 വയസ്. അതെ,ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തി ഓര്‍മ്മപ്പെടുത്തുന്ന കാര്‍ഗില്‍ യുദ്ധ വിജയത്തിന് ഇന്ന് 22 വയസ്.

1999 മേയ് മുതല്‍ ജൂലൈ വരെ നടന്ന യുദ്ധത്തിലാണ് ഇന്ത്യ പാകിസ്ഥാനു മേല്‍ വിജയം നേടിയത്.
“ഓപ്പറേഷന്‍ വിജയ്” എന്ന പേരില്‍ കരസേനയും “ഓപ്പറേഷന്‍ സഫേദ് സാഗര്‍” എന്ന പേരില്‍ വ്യോമസേനയും അണിനിരന്ന പോരാട്ടത്തിനൊടുവില്‍ ജൂലൈ 26 നു കാര്‍ഗിലില്‍ മലനിരകളില്‍ ഇന്ത്യന്‍ ത്രിവര്‍ണ പതാക പാറി.

ഇന്ത്യന്‍ വിജയത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനികരുടെ ഓര്‍മയിലാണ് ജൂലായ് 26 – കാര്‍ഗില്‍ വിജയദിവസമായി രാജ്യം ആചരിക്കുന്നത്. സമുദ്രനിരപ്പില്‍നിന്ന് 16000 മുതല്‍ 18000 വരെ അടി ഉയരത്തിലുള്ള കാര്‍ഗില്‍ മലനിരകളിലെ പ്രധാന ഇടങ്ങളിലെല്ലാം നുഴഞ്ഞുകയറ്റക്കാര്‍ നിലയുറപ്പിച്ചു.

പ്രദേശവാസികളായ ആട്ടിടയരില്‍നിന്നും ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇന്ത്യന്‍ സൈന്യം “ഓപ്പറേഷന്‍ വിജയ്” ആരംഭിച്ചത്. പാക്കിസ്ഥാന്‍ പിടിച്ചടക്കിയ പ്രദേശങ്ങളെല്ലാം ഇന്ത്യന്‍ സേന തിരിച്ചുപിടിച്ചു. അതിനിടെ നമ്മുടെ 559 ധീര ജവാന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നമ്മുടെ വീര ജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍.

യുദ്ധം നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്. മേജര്‍ രവി സാറിന്റെ “കുരുക്ഷേത്ര” എന്ന സിനിമയുമായി ബന്ധപ്പെട്ടായിരുന്നു യാത്ര. ഈ മണ്ണില്‍ നമ്മുടെ പട്ടാളക്കാര്‍ എത്രത്തോളം ബുദ്ധിമുട്ടിയാണ് ജോലി ചെയ്യുന്നത് എന്നു മനസിലായി. അവരുടെ സേവനത്തിന്റെ വിലയാണ് നമ്മുടെയൊക്കെ ജീവിതം. വീര ജവാന്മാര്‍ക്ക് സല്യൂട്ട്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക