മൃണാളുമായി പ്രണയത്തില്‍? ചിത്രങ്ങള്‍ ചര്‍ച്ചയാകുന്നു! ഒടുവില്‍ പ്രതികരിച്ച് ബാദ്ഷാ

നടി മൃണാള്‍ ഠാക്കൂര്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ഇന്ത്യന്‍ റാപ്പ് ഗായകന്‍ ബാദ്ഷായ്‌ക്കൊപ്പം ദീപാവലി പാര്‍ട്ടികളില്‍ ഒന്നിച്ചെത്തിയതോടെയാണ് വാര്‍ത്തകള്‍ എത്തിയത്. ഇരുവരും കൈപിടിച്ച് പാര്‍ട്ടിയിലേക്ക് പോകുന്നതും പാപ്പരാസികള്‍ക്ക് മുന്നില്‍ പോസ് ചെയ്യുന്ന വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇതോടെയാണ് മൃണാളും ബാദ്ഷായും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ എത്തിയത്. ഈ വാര്‍ത്തകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബാദ്ഷാ ഇപ്പോള്‍. ”പ്രിയപ്പെട്ട നെറ്റിസണ്‍സ്, നിങ്ങളെ വീണ്ടും നിരാശനാക്കുന്നതില്‍ ക്ഷമിക്കണം, നിങ്ങള്‍ എന്താണോ ചിന്തിക്കുന്നത് കാര്യം അതല്ല” എന്നാണ് ബാദ്ഷാ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചിരിക്കുന്നത്.

നേരത്തെ ബാദ്ഷാ ഗേള്‍ഫ്രണ്ട് ഇഷ റിക്കിയെ വിവാഹം ചെയ്യാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ എത്തിയിരുന്നു. പഞ്ചാബി നടിയാണ് ഇഷ റിക്കി. ഒരു വര്‍ഷത്തോളം റിക്കിയും ബാദ്ഷായും ഡേറ്റിംഗില്‍ ആയിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതേസമയം, ശില്‍പ്പ ഷെട്ടിക്കും ബാദ്ഷായ്ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് എന്റെ പ്രിയപ്പെട്ടവര്‍ എന്ന് മൃണാള്‍ കുറിച്ചിരുന്നു.

നേരത്തെ മൃണാള്‍ ഒരു തെലുങ്ക് താരവുമായി പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ എത്തിയിരുന്നു. എന്നാല്‍ ഇത് വെറും അഭ്യൂഹങ്ങളാണെന്ന് വ്യക്തമാക്കി മൃണാള്‍ രംഗത്തെത്തിയിരുന്നു. തനിക്ക് വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും അതുകൊണ്ട് ആ തെലുങ്ക് പയ്യന്‍ ആരാണെന്ന് തനിക്ക് അറിയണമെന്നും മൃണാള്‍ പറഞ്ഞിരുന്നു.

അതേസമയം, ‘ഹൈ നാന്ന’ എന്ന ചിത്രമാണ് താരത്തിന്റെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. നാനി നായകനാകുന്ന ചിത്രം ഡിസംബര്‍ 7ന് ആണ് റിലീസ് ചെയ്യുന്നത്. ‘ഫാമിലി സ്റ്റാര്‍’, ‘പൂജ മേരി ജാന്‍’ എന്നീ ചിത്രങ്ങളും താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.

Latest Stories

വിസി നിയമനത്തില്‍ നിര്‍ണായക ഉത്തരവ്; നിയമനം മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുന്‍ഗണനാ ക്രമത്തിലെന്ന് സുപ്രീംകോടതി

രക്ഷാബന്ധന്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക്; ലഗേജ് എത്തിയിട്ടും യുവതി എത്തിയില്ല, തിരച്ചില്‍ ഊര്‍ജ്ജിതം

ജയയെ ബിന്ദുവായി ചിത്രീകരിച്ച് ആള്‍മാറാട്ടം; ഭൂമി തട്ടാന്‍ സെബാസ്റ്റ്യനെ സഹായിച്ചത് രണ്ട് സ്ത്രീകള്‍

ബി സുദർശൻ റെഡ്ഡി ഇന്ത്യാസഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

ജിമ്മിൽ കയറി മോഷണം; ബിഗ് ബോസ് താരം ജിന്‍റോയ്ക്കെതിരെ കേസെടുത്ത് പൊലീസ്

ആലുവയിൽ അഞ്ചു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; പ്രതി അസ്ഫാക് ആലത്തിന് ജയിലിനുള്ളിൽ മർദ്ദനം, സ്പൂൺ കൊണ്ട് തലയിലും മൂക്കിലും കുത്തിപ്പരിക്കേൽപ്പിച്ചു

സിദ്ധാർത്ഥ് വരദരാജനും കരൺ ഥാപ്പറിനുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി അസം പൊലീസ്; ഹാജരാകാൻ നിർദേശം

'അവയവദാന ഏജന്‍സിയെ സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചു'; നെഫ്രോളജി വിഭാഗം മേധാവിക്ക് മെമ്മോ

ബംഗാളികളെ തിരികെ വരൂ.. ഭായിമാരെ നാട്ടിലേക്ക് വിളിച്ച് മമത; മടങ്ങുന്നവർക്ക് മാസം 5000 രൂപ വാഗ്ദാനം

സംസ്ഥാനത്ത് ഇന്ന് തീവ്ര മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, പാലക്കാട് ജില്ലയിലെ സ്കൂളുകൾക്ക് അവധി