പിണറായി വിജയന്റെ ക്രിമിനലിസമോ സംഘികളുടെ നെഞ്ചത്തെ തിരുവാതിരയോ? 'സംഘ നയം' എത്തിക്കുന്നത് 1000 കോടി ക്ലബ്ബിലേക്ക്

ഇനിയിപ്പോ 1000 കോടി ക്ലബ്ബില്‍ എത്താന്‍ അധികം ബുദ്ധിമുട്ടണ്ട. ഒരു പ്രമോഷനുമില്ലാതെ തന്നെ ‘സംഘി നയം’ എമ്പുരാന്‍ ഏറ്റെടുത്ത് കോടി ക്ലബ്ബില്‍ എത്തിച്ചിരിക്കും. സംഘികളെ പറ്റിക്കുകയോ സംഘി വിരുദ്ധത പറയുകയോ എന്തൊക്കെ ചെയ്താലാണ് സിനിമ ഓടിക്കേണ്ടതെന്ന് പൃഥ്വിരാജിന് വ്യക്തമായ ഒരു പ്ലാന്‍ ഉണ്ടായിരുന്നു എന്ന് വേണം പറയാന്‍. പിണറായി വിജയന്റെ ക്രിമിനലിസം ആണോ അതോ സംഘികളുടെ നെഞ്ചത്ത് ചവിട്ടിയതോ എന്ന ചര്‍ച്ച എമ്പുരാന്റെ ആദ്യ ഷോയ്ക്ക് ശേഷം തന്നെ ഉയര്‍ന്നിരുന്നു. പിന്നാലെ സംഘികളുടെ രക്തം തിളയ്ക്കുകയും ചെയ്തു. സംഘപരിവാര്‍ അനുകൂലികളില്‍ നിന്നും സിനിമയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ സിനിമ മത്സരിച്ച് കാണാനും പ്രമോട്ട് ചെയ്യാനും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തി. ബിജെപി ശക്തമായി എതിര്‍ക്കുമ്പോള്‍ സിപിഎമ്മും കോണ്‍ഗ്രസും അടക്കം സിനിമ ഏറ്റെടുത്തു കഴിഞ്ഞു.

ബിജെപി നേതൃത്വ നിരയിലുള്ളവര്‍, സിനിമ കാണുമെന്നും മോഹന്‍ലാല്‍ അടുത്ത സുഹൃത്താണെന്നും പറഞ്ഞു കൊണ്ടാണ് എത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ സിനിമയെയും പൃഥ്വിരാജിനെയും കടന്ന് ആക്രമിച്ചു കൊണ്ടിരിക്കുകയാണ്. എമ്പുരാന്‍ രാഷ്ട്രീയ അജണ്ടയുള്ള സിനിമയാണെന്നും പൃഥ്വിരാജ് ഹിന്ദു വിരുദ്ധ നിലപാടിന് സിനിമ ഉയോഗിച്ചുവെന്നും മുഖപത്രത്തിലെ ലേഖനത്തില്‍ പറയുന്നു. മോഹന്‍ലാല്‍ സ്വന്തം ആരാധകരെ വഞ്ചിച്ചുവെന്നും ലേഖനത്തിലുണ്ട്. സിനിമയോട് കേരളത്തിലെ ബിജെപി നിലപാട് മയപ്പെടുത്തുമ്പോഴാണ് രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്എസ് രംഗത്തെത്തുന്നത്. സിനിമ ഇന്ത്യാ വിരുദ്ധ അജണ്ടയാണ്. ഹിന്ദുക്കളെ നരഭോജികളായി ചിത്രീകരിക്കുന്നുവെന്നും ഓര്‍ഗനൈസറിലെ ലേഖനത്തില്‍ പറയുന്നുണ്ട്.

സിനിമയ്‌ക്കെതിരെ യുവമോര്‍ച്ചയും പരസ്യമായി തന്നെ രംഗത്തെത്തിയിട്ടുണ്ട്. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഗണേഷ് ആണ് പൃഥ്വിരാജിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയിരിക്കുന്നത്. ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിന് ശേഷം പൃഥ്വിരാജിന്റെ സിനിമകളിലൂടെ പ്രക്ഷേപണം ചെയ്യപ്പെടുന്ന ആശയങ്ങള്‍ തികച്ചും ദേശവിരുദ്ധമാണ്. ‘കുരുതി’യും ‘ജനഗണമന’യും ‘എമ്പുരാനും’ വരെ എത്തി നില്‍ക്കുന്ന തീവ്രവാദ ആശയങ്ങളെ വെള്ളപൂശുന്ന കഥാതന്തുവാണ് പൃഥ്വിരാജിന്റെ സിനിമകളില്‍ ഉപയോഗിച്ചിരിക്കുന്നത്. ആടുജീവിതത്തിന്റെ ഷൂട്ടിനിടെ ജോര്‍ദാനില്‍ കുടുങ്ങിയ ഇദ്ദേഹം അവിടെ ആരൊക്കെയായിട്ടാണ് സമ്പര്‍ക്കം പുലര്‍ത്തിയിരുന്നത് എന്നത് അന്വേഷിക്കണം എന്നാണ് ഗണേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

പൃഥ്വിരാജിനെതിരെ മാത്രമല്ല, മോഹന്‍ലാലിന്റെ കേണല്‍ പദവി പോലും എടുത്ത് കളയണം എന്ന ആവശ്യങ്ങളും എത്തിക്കഴിഞ്ഞു. എമ്പുരാന്‍ ഇന്ത്യ ഭരിക്കുന്നവരെ അപകീര്‍ത്തിപ്പെടുത്തുന്ന സിനിമയാണെന്നും മോഹന്‍ലാലിന്റെ ലെഫ്റ്റനന്റ് കേണല്‍ പദവി തിരികെ വാങ്ങണം. കേന്ദ്രസര്‍ക്കാരിന്റെ ഭാഗമായി നില്‍ക്കുന്നവരെ അപഹസിക്കുന്ന സിനിമ മോഹന്‍ലാല്‍ അറിയാതെ ചെയ്‌തെന്ന് കരുതുന്നില്ല. എമ്പുരാന് മുടക്കിയ കോടികളില്‍ വിദേശ ഫണ്ട് ഉണ്ടോ എന്ന് അന്വേഷിക്കണം എന്നുമാണ് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം സി രഘുനാഥിന്റെ നിലപാട്. ലെഫ്റ്റനന്റ് കേണല്‍ പദവി ഒഴിവാക്കാന്‍ കോടതിയില്‍ പോകുമെന്ന് രഘുനാഥ് വ്യക്തമാക്കിയിട്ടുണ്ട്. ഇതേ ആവശ്യവുമായി കഴിഞ്ഞ ദിവസം സംവിധായകന്‍ രാമസിംഹനും എത്തിയിരുന്നു.

ഇതിനിടെ കഥ പോലും തനിക്ക് അറിയില്ലായിരുന്നു എന്ന് പറഞ്ഞ് നിര്‍മ്മാതാവ് ഗോകുലം ഗോപാലനും രംഗത്തെത്തിയിട്ടുണ്ട്. സിനിമ ആരെയും വേദനിപ്പിക്കാന്‍ എടുത്തതല്ല. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ വേണ്ട നടപടി സ്വീകരിക്കാന്‍ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ട്. പ്രേക്ഷകര്‍ സ്‌നേഹിക്കുന്ന താരങ്ങള്‍ അഭിനയിച്ച സിനിമ നിന്ന് പോകരുത് എന്ന് കരുതിയാണ് സിനിമയുമായി സഹകരിച്ചത്. സിനിമയ്ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് തന്നെ ആരും ഔദ്യോഗികമായി അറിയിച്ചിട്ടില്ല. സിനിമ കാണുന്നവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ വരുത്താന്‍ സംവിധായകനോട് പറഞ്ഞിട്ടുണ്ട് എന്നാണ് ഗോകുലം ഗോപാലന്റെ നിലപാട്. ലൈക പ്രൊഡക്ഷന്‍സ് അപ്രതീക്ഷിതമായി കൈ ഒഴിഞ്ഞപ്പോഴായിരുന്നു സിനിമയുടെ നിര്‍മ്മാണം ഏറ്റെടുത്ത് ഗോകുലം ഗോപാലന്‍ എത്തിയത്.

പൃഥ്വിരാജിനെ തേടി ഇനി ഇഡി എത്തുമോ എന്ന ആശങ്ക അടക്കം സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. അതുകൊണ്ട് തന്നെ ബോക്‌സ് ഓഫീസ് കളക്ഷന്‍ കുത്തനെ ഉയരുന്നുമുണ്ട്. ഷാരൂഖ് ഖാന്റെ ‘പഠാന്‍’ ആയിരം കോടി കയറിയത് ഒരു കാവി ബിക്കിനിയുടെ പുറത്താണ്. അതുകൊണ്ട് തന്നെ സംഘവിരുദ്ധത പറയുകയാണെങ്കില്‍ എളുപ്പം കോടികള്‍ നേടാമെന്ന് ഏവര്‍ക്കും അറിയാം. എന്നാല്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടത് തന്നെയാണ്. ‘കേരള സ്റ്റോറി’യും ‘കശ്മീര്‍ ഫയല്‍സും’ എത്തിയപ്പോഴുള്ള ഒരു സംരക്ഷണം എമ്പുരാനും വേണ്ടേ? സിനിമ, സിനിമയായി തന്നെ കാണണം.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി