കാറില്‍ വന്നത് ഇഷ്ടപ്പെടാത്ത സഹോദരങ്ങളേ..; ബെന്‍സിലെത്തിയ അസീസിന് വിമര്‍ശനം, പിന്നാലെ മറുപടി

മമ്മൂട്ടിയുടെ മേക്കപ്പ് മാനും നിര്‍മ്മാാതാവുമായ ജോര്‍ജിന്റെ മകളുടെ വിവാഹത്തിന് ബെന്‍സ് കാറിലെത്തിയ നടന്‍ അസീസ് നെടുമങ്ങാടിന് വിമര്‍ശനം. അസീസ് ബെന്‍സ് കാര്‍ ഓടിച്ചെത്തുന്നതും പാര്‍ക്ക് ചെയ്യാന്‍ നല്‍കിയിട്ട് വിവാഹ വേദിയിലേക്ക് കയറിപ്പോകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

‘മമ്മൂക്കയെ പോലെ ബെന്‍സ് കാര്‍ ഓടിച്ച് ജോര്‍ജേട്ടന്റെ മകളുടെ വിവാഹത്തിന് അസീസ് നെടുമങ്ങാട് എത്തിയപ്പോള്‍’ എന്ന ക്യാപ്ഷനോടെ വന്ന വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് വിമര്‍ശനങ്ങളുമായി എത്തിയത്. അസീസ് കാറില്‍ വന്നതിന് എന്തിനാണ് മമ്മൂട്ടിയോട് ഉപമിക്കുന്നത് എന്നും, ഇത്തരത്തില്‍ ക്യാപ്ഷന്‍ ഇട്ട് അസീസിന് നെഗറ്റീവ് കമന്റ് ഉണ്ടാക്കുന്നവരെയാണ് പറയേണ്ടതെന്നുമുള്ള കമന്റുകളുമായി നിരവധിപേരാണ് എത്തിയത്.

വീഡിയോയ്ക്ക് വിമര്‍ശന കമന്റുകള്‍ വന്നതോടെ അസീസിന് വിശദീകരണവുമായി നേരിട്ട് എത്തേണ്ടിയും വന്നു. ”കാറില്‍ വന്നത് ഇഷ്ടപ്പെടാത്ത സഹോദരങ്ങളേ, അത് എന്റെ കാര്‍ അല്ല, ഒരു സുഹൃത്തിന്റെ കാര്‍ ആണ്, ഇനി അതിന്റെ പേരില്‍ ആരും എന്നെ ക്രൂശിക്കരുത്” എന്നാണ് വിമര്‍ശകരോടുള്ള അസീസിന്റെ മറുപടി.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ