'ക്ലൈമാക്‌സില്‍ നാടന്‍തല്ല് തന്നെ വേണം; വെള്ളം ചേര്‍ക്കാന്‍ പറ്റില്ല, അതുകൊണ്ട് മമ്മൂട്ടി ചെയ്താല്‍ ശരിയാവില്ലെന്ന് തോന്നി'

സച്ചിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായിരുന്നു അയ്യപ്പനും കോശിയും. അട്ടപ്പാടിയിലെ സബ് ഇന്‍സ്പെക്ടര്‍ അയ്യപ്പന്‍ നായരായി ബിജു മേനോന്‍ വേഷമിട്ടപ്പോള്‍ പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിന് ശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശി കുര്യനായാണ് പൃഥ്വിരാജ് എത്തിയ ഈ സിനിമയില്‍ അയ്യപ്പന്‍ നായരായി മമ്മൂട്ടിയെയാണ് ആദ്യം കാസ്റ്റ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നതെന്നാണ് സച്ചിയുടെ ഭാര്യ സിജി പറയുന്നത്.

ചിത്രത്തില്‍ ബിജുമേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രമായി മമ്മൂട്ടിയാണ് ആദ്യം സച്ചിയുടെ മനസ്സില്‍ ഉണ്ടായിരുന്നത്. അയ്യപ്പനും കോശിയും ചിത്രത്തിന്റെ തിരക്കഥ ആലോചിച്ചു തുടങ്ങിയപ്പോള്‍ അയ്യപ്പന്‍നായര്‍ മമ്മൂട്ടിയും കോശി ബിജുമേനോനുമായിരുന്നു. ഓരോ സീനും എഴുതി തന്നെ വായിച്ചുകേള്‍പ്പിക്കുമ്പോള്‍ മമ്മൂട്ടിയെയായിരുന്നു സച്ചി ഉദ്ദേശിച്ചിരുന്നത്. ക്ലൈമാക്സ് എഴുതിയപ്പോഴാണ്് ഇത് മമ്മൂട്ടിയ്ക്ക്് ചെയ്താല്‍ ശരിയാവില്ലെന്ന് മനസ്സിലായത്. ക്ലൈമാക്സില്‍ നാടന്‍ തല്ല് വേണം, അതില്‍ വെള്ളം ചേര്‍ക്കാന്‍ പറ്റില്ല.

അതുകൊണ്ടാണ് പൃഥ്വിരാജിനെയും ബിജു മേനോനേയും സെലക്ട് ചെയ്തത്. രാജു ഈ വേഷം ചെയ്യുമോയെന്ന് താന്‍ ചോദിച്ചപ്പോള്‍ ഈ രണ്ട് കഥാപാത്രങ്ങള്‍ രാജുവിന്റെ മുന്നില്‍ നീട്ടിയാല്‍ രാജു കോശിയെ സെലക്ട് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞിരുന്നുവെന്നും ഒരഭിമുഖത്തില്‍ സച്ചിയുടെ ഭാര്യ സിജി പറഞ്ഞു.

Latest Stories

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്

ഏകദിന ക്രിക്കറ്റ് നശിക്കാൻ കാരണം ആ ഒറ്റ നിയമം, അത് മാറ്റിയാൽ തന്നെ ഈ ഫോർമാറ്റ് രക്ഷപെടും: ഗൗതം ഗംഭീർ

ഒറ്റ ഷോട്ടില്‍ ഭീകരത വിവരിച്ച് ഷെബി ചൗഘാട്ട്; ചിത്രം ഇനി അജ്യാല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക്