'അവതാര്‍ 2'വിന് ഇന്ത്യയില്‍ റെക്കോഡ് പ്രീ ബുക്കിംഗ്!

ജെയിംസ് കാമറൂണിന്റെ ‘അവതാര്‍: ദ വേ ഓഫ് വാട്ടര്‍’ നാളെ തിയേറ്ററുകളിലെത്തും. സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ദ വേ ഓഫ് വാട്ടര്‍. സിനിമ കാണാനായി പ്രേക്ഷകര്‍ ഏറെ ആകാംഷയോടെയാണ് കാത്തിരിക്കുന്നത് എന്നാണ് ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിംഗ് കണക്കുകള്‍ പറയുന്നത്.

ഇന്ത്യയില്‍ നിന്ന് മാത്രം  അഞ്ചര ലക്ഷത്തോളം ടിക്കറ്റുകള്‍ ഇതുവരെ വിറ്റുപോയി എന്നാണ് റിപ്പോര്‍ട്ടുകള്‍. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അവതാറിന്റെ രണ്ടാം ഭാഗം എത്തുന്നത്. 1832 കോടി രൂപയാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചിലവ്. ഇന്ത്യയില്‍ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നിങ്ങനെ ആറ് ഭാഷകളില്‍ ചിത്രം എത്തും.

സിനിമാ ചരിത്രത്തില്‍ മറ്റൊരു പുതിയ റെക്കോര്‍ഡ് ആണ് സിനിമ ഉണ്ടാക്കാന്‍ ഒരുങ്ങുന്നത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളും ട്രെയ്ലറും ഒക്കെ ലോകമെമ്പാടുമുള്ള സിനിമാസ്വാദകരെ ഹരം കൊള്ളിച്ചിട്ടുണ്ട്. 2009ല്‍ ‘അവതാര്‍’ എത്തിയപ്പോഴും റെക്കോര്‍ഡ് നേട്ടങ്ങള്‍ ഉണ്ടായിരുന്നു.

237 മില്യണ്‍ യുഎസ് ഡോളര്‍ ചിലവില്‍ വന്ന ചിത്രം ആകെ 2.8 ബില്യണ്‍ യുഎസ് ഡോളറാണ് വാരിക്കൂട്ടിയത്. ജെയിംസ് കാമറൂണിന്റെ തന്നെ ‘ടൈറ്റാനിക്’ സിനിമയുടെ റെക്കോര്‍ഡാണ് അവതാര്‍ തകര്‍ത്തത്. ന്യൂസിലാന്‍ഡിലെ വെറ്റ (WETA) ഡിജിറ്റല്‍ എന്ന കമ്പനിയാണ് അവതാറിന്റെ ഗ്രാഫിക്സുകള്‍ നിര്‍മ്മിച്ചത്.

നാവികളായി അഭിനയിച്ച അഭിനേതാക്കളുടെ തലയോട് ചേര്‍ത്ത് വെച്ച ക്യാമറകള്‍ ഉപയോഗിച്ച് അവരുടെ എക്സ്പ്രഷന്‍സ് പകര്‍ത്തുകയും അതുപയോഗിച്ച് സിജി വര്‍ക്കുകള്‍ ചെയ്യുകയും, 60 ശതമാനത്തോളം ഫോട്ടോ റിയലിസ്റ്റിക് സിജിഐ വര്‍ക്കുകള്‍ ഉള്‍പെടുത്തിയതുമായിരുന്നു ഈ സിനിമ. അതിനായി മോഷന്‍ കാപ്ചര്‍ ടെക്‌നോളജിയും ഉപയോഗിച്ചിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ