കമല്‍ഹാസന്‍ അവതരിപ്പിച്ച റോളില്‍ ദുല്‍ഖര്‍, നായികയായി ശ്രുതി ഹസന്‍; 42 വര്‍ഷം മുമ്പത്തെ ചിത്രം റീമേക്കിനൊരുങ്ങുന്നു

കമല്‍ഹാസനും രജനീകാന്തും അഭിനയിച്ച “അവള്‍ അപ്പടി താന്‍” എന്ന ചിത്രം റീമേക്കിനൊരുങ്ങുന്നു. 42 വര്‍ഷങ്ങള്‍ക്ക് മുമ്പ്, 1978-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ദുല്‍ഖറിനെ നായകനാക്കി റീമേക്ക് ചെയ്യാനൊരുങ്ങുന്നത്. സംവിധായകന്‍ ഹരി വെങ്കടശ്വരനാണ് ചിത്രം റീമേക്ക് ചെയ്യാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തില്‍ നായികയായി ശ്രുതി ഹസന്‍ വേഷമിടും. കമല്‍ഹാസന്‍, രജനികാന്ത്, ശ്രീപ്രിയ എന്നിവരാണ് പഴയ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായത്. ശ്രീപ്രിയയുടെ വേഷമാണ് ശ്രുതി ഹസന്‍ അവതരിപ്പിക്കുക. കമല്‍ ഹാസന്‍ അവതരിപ്പിച്ച കഥാപാത്രമാണ് ദുല്‍ഖര്‍ അവതരിപ്പിക്കുക. രജനികാന്ത് അഭിനയിച്ച വേഷം ചിമ്പു അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

സി രുധാരിയ ആണ് അവള്‍ അപ്പടി താന്‍ സിനിമ സംവിധാനം ചെയ്തത്. പ്രണയബന്ധങ്ങളില്‍ ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ കാരണം പുരുഷവിരോധം ഉണ്ടാവുന്ന യുവതിയുടെ കഥയാണ് സിനിമ പങ്ക് വെച്ചത്. റീമേക്ക് അടുത്ത വര്‍ഷം റിലീസാകുമെന്നാണ് റിപ്പോര്‍ട്ട്.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള: ഒടുവില്‍ എ പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം; പലതും തുറന്നുപറയേണ്ടി വരുമെന്ന പദ്മകുമാര്‍ പറഞ്ഞതിന് പിന്നാലെ കടുത്ത നടപടിയ്ക്ക് മുതിര്‍ന്നില്ല?

'107 ദിവസം നീണ്ട സംഘർഷം, ഒടുവിൽ സമാധാനത്തിലേക്ക്'; ഇറാൻ - അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ച

'പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനം, കോൺഗ്രസിന്റെ 'ഉപരിവർഗ്ഗ ചിന്താഗതി'ക്ക് ഒരു മാറ്റവും വന്നിട്ടില്ല'; ബിനീഷ് കോടിയേരി

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ