'നിരൂപണത്തോട് അസഹിഷ്ണുതയുളളവർ സ്വന്തം സിനിമയുണ്ടാക്കി സ്വയം കണ്ടാൽ മതിയെന്നുവെക്കണം'; തുറന്നുപറഞ്ഞ് അശ്വന്ത് കോക്ക്

സിനിമ നിരൂപണത്തോട് അസഹിഷ്ണുത കാണിക്കുന്നവർ സ്വന്തം സിനിമയുണ്ടാക്കി കണ്ടാൽ മതിയെന്നു വെക്കണമെന്ന് റിവ്യൂവർ അശ്വന്ത് കോക്ക്. കോഴിക്കോട് നടന്ന മേഖല ചലച്ചിത്രോത്സവത്തിന്റെ ഓപ്പൺ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമ നിരൂപണമെന്ന പേരിൽ ബ്ലാക്ക് മെയിലിങ് നടത്താൻ പാടുണ്ടോ?, റിവ്യൂ അവലോകനമോ അധിക്ഷേപമോ? എന്നീ ചോദ്യങ്ങൾ ഓപ്പൺ ഫോറത്തിൽ ഉയർന്നിരുന്നു.

ഇതിന് മറുപടിയായി സിനിമാ റിവ്യൂ എന്ന പേരിൽ ഇപ്പോൾ നടക്കുന്നത് കച്ചവട താത്പര്യങ്ങൾ മുൻനിർത്തിയുളള ആക്രമണമാണെന്ന് നിർമാതാവ് വി.പി മാധവൻ നായർ പറഞ്ഞു. നിരൂപണത്തിന് മാനദണ്ഡ‍ങ്ങൾ വേണമെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. സിനിമ നിർമിക്കാൻ അഞ്ച് പൈസ ചെലവഴിക്കാത്തവരാണ് ഇന്ന് സിനിമയുടെ വിധി നിശ്ചയിക്കുന്നതെന്ന അഭിപ്രായവവും അദ്ദേഹം പങ്കിട്ടു.

അതേസമയം മാറിയ കാഴ്ചശീലങ്ങളും സാമൂഹികാവസ്ഥകളും ഉൾകൊളളാനാവാത്തവരാണ് നിരൂപണത്തെ പേടിക്കുന്നതെന്നായിരുന്നു അശ്വന്ത് കോക്കിന്റെ നിലപാട്. നിരൂപണത്തോട് അസഹിഷ്ണുത കാണിക്കുന്നവർ സ്വന്തം സിനിമയുണ്ടാക്കി സ്വയം കണ്ടാൽ മതിയെന്നുവെക്കണം, പ്രേക്ഷകരെ കാണിക്കുന്നതെന്തിന്, അശ്വന്ത് കോക്ക് ചോദിച്ചു. ഓപ്പൺ ഫോറത്തിൽ സംവിധായകൻ ആർ.കെ. കൃഷാന്ദ്, സംവിധായിക ഇന്ദു ലക്ഷ്മി, അശ്വിൻ ഭരദ്വാജ്, സനിതാ മനോഹർ എന്നിവരും സംസാരിച്ചു. ഷാനറ്റ് സിജോ വിഷയം അവതരിപ്പിച്ചു.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”