ആസിഫ് അലിയ്ക്ക് റോളക്‌സ് വാച്ച് സമ്മാനിച്ച് മമ്മൂട്ടി; അമ്പരന്ന് താരം, വീഡിയോ

റോഷാക്കിന്റെ വിജയത്തില്‍ ആസിഫ് അലിക്ക് റോളക്സ് വാച്ച് സമ്മാനമായി നല്‍കി മമ്മൂട്ടി. സിനിമയുടെ വിജയാഘോഷപരിപാടിക്കിടെയാണ് ആസിഫ് അലിയെ ഞെട്ടിച്ച മമ്മൂട്ടിയുടെ സമ്മാനപ്രഖ്യാപനം നടന്നത്. തമിഴ് സിനിമ ‘വിക്രം’ വന്‍ വിജയമായപ്പോള്‍ കമല്‍ഹാസന്‍ സൂര്യയ്ക്ക് റോളക്‌സ് വാച്ച് വാങ്ങിച്ചുകൊടുത്തിരുന്നല്ലോ എന്ന് പറഞ്ഞാണ് മമ്മൂട്ടി സമ്മാനത്തെക്കുറിച്ച് സൂചന നല്‍കിയത്.

”കമല്‍ഹാസന്‍ സൂര്യയ്ക്ക് റോളക്‌സ് വാച്ച് നല്‍കിയ വാര്‍ത്ത കണ്ടിരുന്നു. ആ പടത്തിന് 500 കോടിയാണ് കലക്ഷന്‍ കിട്ടിയത്. അതില്‍ നിന്നും പത്തോ പതിനഞ്ചോ ലക്ഷം കൊടുത്ത് ഒരു വാച്ച് മേടിച്ചു കൊടുത്തു. ഞാന്‍ ചുമ്മാ പറഞ്ഞതാണ് കേട്ടോ. ഭയങ്കര വിലയാകും ആ വാച്ചിന്.

ആസിഫ് എന്നോട് ചോദിച്ചത് റോളക്‌സ് വാച്ച് വാങ്ങിച്ചു തരുമോ എന്നാണ്? റോളക്‌സ്.”-മമ്മൂട്ടി ഈ ഡയലോഗ് പറഞ്ഞ ശേഷം ഉടനെ വേദിയിലേക്ക് റോളക്‌സ് വാച്ച് എത്തിക്കുകയായിരുന്നു. ആസിഫ് അലിക്ക് മുഖത്ത് അമ്പരപ്പായിരുന്നു. ‘എന്തെങ്കിലും പറയൂ’ എന്ന് അവതാരക അഭ്യര്‍ഥിച്ചെങ്കിലും സന്തോഷം പ്രകടിപ്പിക്കുക മാത്രം ചെയ്ത് നടന്‍ സ്റ്റേജ് വിട്ടിറങ്ങുകയായിരുന്നു.

റോഷാക്ക് വിജയാഘോഷ വേദി നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി. നേരത്തെ റോഷാക്കിലെ ആസിഫലിയുടെ പ്രകടനത്തെ പ്രശംസിച്ച് മമ്മൂട്ടി രംഗത്തെത്തിയിരുന്നു. നെഗറ്റീവ് ഷെയ്ഡുള്ള ആസിഫ് അലി കഥാപാത്രം മുഖം മറച്ചായിരുന്നു ഈ സിനിമയില്‍ പ്രത്യക്ഷപ്പെട്ടത്.

Latest Stories

ഐപിഎല്‍ 2024: ഒടുവില്‍ 24.75 കോടിയുടെ ലോട്ടറി അടിച്ചു, സണ്‍റൈസേഴ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത ഫൈനലില്‍

അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ അതിക്രമം അംഗീകരിക്കാനാവില്ല; സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്