അശ്വിനി ഫിലിം സൊസൈറ്റി ജനറൽ സെക്രട്ടറിയും മുതിർന്ന മാധ്യമപ്രവർത്തകനുമായ ചെലവൂർ വേണു അന്തരിച്ചു

കേരളത്തിലെ രണ്ടാമത്തെ ഫിലിം സൊസൈറ്റിയായ അശ്വിനി ഫിലിം സൊസൈറ്റി ജനറൽ സെക്രട്ടറിയും , ചലച്ചിത്ര നിരൂപകനും, മാധ്യമ പ്രവർത്തകനുമായ ചെലവൂർ വേണു അന്തരിച്ചു. 78 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ച് കാലമായി ചികിത്സയിലായിരുന്നു.

കേരളത്തിന്റെ ചലച്ചിത്ര ആസ്വാദന രംഗത്ത് എന്നും മികച്ച സിനിമകൾ പ്രദർശിപ്പിക്കുന്നതിൽ ഫിലിം സൊസൈറ്റികൾ വഹിച്ച പങ്ക് ചെറുതല്ല. അതിൽ തന്നെ ഏറ്റവും പ്രധാനമാണ് അശ്വിനി ഫിലിം സൊസൈറ്റിയുടെയും ചെലവൂർ വേണുവിന്റെയും സ്ഥാനം. കേരളത്തില്‍ ചലച്ചിത്രോത്സവം വരുന്നതും ലോകസിനിമകൾ മലയാളികൾക്ക് പരിചിതമാവുന്നതും, ചലച്ചിത്ര അക്കാദമി ഉണ്ടായതും ഫിലിം സൊസൈറ്റികളുടെ പ്രേരണകൊണ്ടാണ്. അതുകൊണ്ട് തന്നെ മലയാള സിനിമ ചരിത്രത്തിൽ  അശ്വിനി ഫിലിം സൊസൈറ്റിയുടെയും വേണുവിന്റെയും സ്ഥാനം പ്രധാനപ്പെട്ട ഒന്ന് തന്നെയാണ്.

ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റും, സംഘടനയുടെ മുഖമാസികയായ ‘ദൃശ്യതാളം’ എന്ന ചലച്ചിത്ര പ്രസിദ്ധീകരണത്തിന്റെ ചീഫ് എഡിറ്ററുമായിരുന്നു. സൈക്കോ മനശ്ശാസ്ത്ര മാസികയുടെ പത്രാധിപര്‍ ആയി ജോലി ചെയ്തു. മനസ്സ് ഒരു സമസ്യ, മനസ്സിന്റെ വഴികള്‍ എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ