ഭര്‍ത്താവിനെ കാണാനില്ല; 'എവിടെ' എന്ന് ആശാ ശരത്; വൈറലായി പോസ്റ്റ്

ആരാധകരെ ഞെട്ടിച്ച് നടി ആശാ ശരതിന്റെ ഫെയ്‌സ്ബുക്ക് ലൈവ്. ഭര്‍ത്താവിനെ കാണാനില്ലെന്ന് പറഞ്ഞു തുടങ്ങുന്ന ലൈവ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. “”കഴിഞ്ഞ 45 ദിവസത്തോളമായി ഭര്‍ത്താവിനെ കാണാനില്ല. സക്കറിയ എന്നാണ് അദ്ദേഹത്തിന്റെ പേര്, തബല ആര്‍ട്ടിസ്റ്റാണ്. എന്തെങ്കിലും വിവരം കിട്ടുന്നവര്‍ കട്ടപ്പന പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം,”” എന്നാണ് ഫെയ്‌സ്ബുക്ക് ലൈവിന്റെ ചുരുക്കം. യഥാര്‍ത്ഥ സംഭവമാണെന്ന ഞെട്ടലിന് പിന്നാലെയാണ് പുതിയ ചിത്രം എവിടെയുടെ പ്രമോഷനാണെന്ന് മനസ്സിലാവുക.

ചിത്രം നാളെ റിലീസിനെത്തുകയാണ്. കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കുന്ന കഥ അമ്മയും മകനും തമ്മിലുള്ള ഹൃദയബന്ധത്തിനാണ് പ്രാധാന്യം നല്‍കുന്നത്. സിംഫണി സക്കറിയ എന്നയാളെ കാണാതാവുന്നതും തുടര്‍ന്നുള്ള അന്വേഷണവും സംഭവങ്ങളുമാണ് ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

സക്കറിയ എന്ന കഥാപാത്രമായി മനോജ് കെ. ജയന്‍ വേഷമിടുന്നു.സുരാജ് വെഞ്ഞാറമൂട്, ആശാ ശരത്, ബൈജു, പ്രേം പ്രകാശ്, കുഞ്ചന്‍, അനശ്വര രാജന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ബോബി സഞ്ജയ്മാരാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. കൃഷ്ണന്‍ സി ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്. നൗഷാദ് ഷെരീഫാണ് ഛായാഗ്രഹണം.

ഹോളിഡേ മൂവീസ് റിലീസ് ചെയ്യുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കുന്നത് ഔസേപ്പച്ചനാണ്.

Latest Stories

റാഫിയും നാദിർഷയും ഒന്നിക്കുന്നു; 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി' തിയേറ്ററുകളിലേക്ക്

എനിക്ക് പതിമൂന്നു വയസ്സുള്ളപ്പോഴാണ് അമ്മയെ നഷ്ടമാകുന്നത്: ആനി

സനൽ കുമാർ ശശിധരന്റെ ആരോപണങ്ങൾ ബാലിശവും വസ്തുതാ വിരുദ്ധവും; ടൊവിനോ റെയർ സ്പെസിമൻ; പിന്തുണയുമായി ഡോ. ബിജു

കന്നഡ നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു

അവസാനമായി അങ്ങനെയൊന്ന് കണ്ടത് വെട്ടം സിനിമയിൽ ആയിരുന്നു: പൃഥ്വിരാജ്

പന്നിയുടെ വൃക്ക സ്വീകരിച്ച അമേരിക്കന്‍ സ്വദേശി മരിച്ചു; മരണ കാരണം വൃക്ക മാറ്റിവച്ചതല്ലെന്ന് ആശുപത്രി അധികൃതര്‍

ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല, എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണ്; 'വഴക്ക്' വിവാദത്തിൽ വിശദീകരണവുമായി ടൊവിനോ

ആളൂര്‍ സ്‌റ്റേഷനിലെ സിപിഒയെ കാണാതായതായി പരാതി; ചാലക്കുടി പൊലീസ് അന്വേഷണം ആരംഭിച്ചു

ഇരുവശത്ത് നിന്നും വെള്ളം കാറിലേക്ക് ഇരച്ചുകയറി, അന്ന് ഞാൻ എട്ട് മാസം ഗർഭിണിയായിരുന്നു: ബീന ആന്റണി

വാക്ക് പറഞ്ഞാല്‍ വാക്കായിരിക്കണം, വാങ്ങുന്ന കാശിന് പണിയെടുക്കണം, ഇല്ലെങ്കില്‍ തിരിച്ച് തരണം; ഇ.സി.ബിയ്ക്കും താരങ്ങള്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് ഗവാസ്‌കര്‍