സംവിധായകനായി ആര്യന്‍, ആദ്യ ചിത്രത്തില്‍ നായകന്‍ ഷാരൂഖ്

ആര്യന്‍ ഖാന്‍ ആദ്യമായി സംവിധായകനായിരിക്കുകയാണ്. നടന്‍ സിനിമയല്ല പരസ്യ ചിത്രമാണ് ഒരുക്കുന്നതെന്ന് മാത്രം. എന്നാല്‍ അമ്പരപ്പിക്കുന്ന വസ്തുത ഈ ചിത്രത്തില്‍ നായകനായെത്തുന്നത് ഷാരൂഖ് ഖാന്‍ ആണെന്നതാണ്. ലക്ഷ്വറി ബ്രാന്‍ഡ് പരസ്യത്തിന്റെ ഔദ്യോഗിക ടീസര്‍ ഷാരൂഖ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയിരുന്നു. പിന്നാലെ മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്.

പരസ്യ ചിത്രത്തിന്റെ മുഴുവന്‍ വീഡിയോയും ഇന്ന് റിലീസ് ചെയ്യും. അഭിനയത്തേക്കാള്‍ ആര്യന് ചെയ്യാനാഗ്രഹം സംവിധാനമാണെന്ന് ഷാരൂഖ് മുമ്പ് അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. സംവിധായകനെന്ന നിലയില്‍ ആര്യന്‍ തിളങ്ങുമെന്നാണ് പ്രേക്ഷക പ്രതികരണം. നിരവധി പേരാണ് ആര്യന് അനുമോദനങ്ങളുമായി രംഗത്ത് വരുന്നത്.

പരസ്യ ചിത്രത്തിന്റെ ഭാഗമായെടുത്ത ഷാരൂഖിന്റെ ഒരു ചിത്രവും വൈറലാണ്. അതേസമയം ഷാറൂഖിന്റെ മകളായ സുഹാന ഖാന്‍ ‘ദി ആര്‍ച്ചീസ്’ എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റം കുറിക്കുകയാണ്. സോയ അക്തര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുഹാനയെ കൂടാതെ നിര്‍മ്മാതാവ് ബോണി കപൂറിന്റേയും ശ്രീദേവിയുടേയും രണ്ടാമത്തെ മകള്‍ ഖുഷി കപൂര്‍,

അമിതാഭ് ബച്ചന്റെ കൊച്ചു മകന്‍ അഗസ്ത്യ നന്ദ, മിഹിര്‍ അഹൂജ, ഡോട്ട്, യുവരാജ് മെന്‍ഡ, വേദംഗ് റെയ്‌ന എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

Latest Stories

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം