സംവിധായകന്‍ സിഗ്നലുകള്‍ തന്നിട്ടുണ്ട്, ഈ കോമ്പോ നിരാശപ്പെടുത്തില്ല, പ്രതീക്ഷയില്‍ സിനിമാപ്രേമികള്‍; 'ബാന്ദ്ര' നാളെ തിയേറ്ററുകളിലേക്ക്

ആദ്യ പോസ്റ്ററുകളും ടീസറും ഒക്കെ കണ്ട പ്രേക്ഷകര്‍ ഇതൊരു ഗ്യാങ്സ്റ്റര്‍ പടമാണെന്ന് തെറ്റിദ്ധരിച്ചെങ്കില്‍ അതിനുള്ള ഉത്തരം സംവിധായകന്‍ അരുണ്‍ ഗോപി തന്നിട്ടുണ്ട്. ഒരു പ്രണയകഥയാണ് ബാന്ദ്രയില്‍ പറയാനൊരുങ്ങുന്നത് എന്നാണ് അഭിമുഖങ്ങളില്‍ സംവിധായകന്‍ വ്യക്തമാക്കിയിട്ടുള്ളത്.

നാളെ തിയേറ്ററില്‍ എത്താന്‍ പോകുന്ന ചിത്രം ഗംഭീരമാകും എന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികളും. ജനപ്രിയ നായകന്റെ കിടിലന്‍ എന്റര്‍ടെയ്‌നര്‍ തന്നെയാകും തിയേറ്ററില്‍ എത്തുക. ‘രാമലീല’ എന്ന ചിത്രത്തിലൂടെ ബ്ലോക്ബസ്റ്റര്‍ അടിച്ച ദിലീപ്-അരുണ്‍ ഗോപി കോമ്പോ നിരാശപ്പെടുത്താന്‍ സാധ്യതയില്ല എന്നാണ് സോഷ്യല്‍ മീഡിയയും പറയുന്നത്.

അലന്‍ അലക്സാണ്ടര്‍ ഡൊമിനിക് എന്ന കഥാപാത്രമായി ദിലീപ് എത്തുമ്പോള്‍ നായിക ‘താര ജാനകിയായി’ തമന്നയും എത്തുന്നു. പാന്‍ ഇന്ത്യന്‍ താരനിര ചിത്രത്തിനായി അണിനിരക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. മംമ്ത മോഹന്‍ദാസും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

തമിഴ് താരം ശരത് കുമാറും ബോളിവുഡ് നടന്‍ ദിനോ മോറിയയും സിനിമയിലുണ്ട്. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഗണേഷ് കുമാര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം – സാം സി എസ്, എഡിറ്റിംഗ് – വിവേക് ഹര്‍ഷന്‍.

കലാസംവിധാനം – സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ – രംഗനാഥ് രവി, വസ്ത്രാലങ്കാരം – പ്രവീണ്‍ വര്‍മ്മ. അന്‍ബറിവ്, ഫിനിക്‌സ് പ്രഭു, മാഫിയ ശശി എന്നിവരാണ് ആക്ഷന്‍ കോറിയോഗ്രാഫര്‍മാര്‍. അഹമ്മദാബാദ്, സിദ്ധാപൂര്‍, രാജ്‌കോട്ട്, ഘോണ്ടല്‍, ജയ്പൂര്‍, മുംബയ്, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകള്‍.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”