മമ്മൂക്കയുടെ പ്രകടനം വാക്കുകള്‍ക്കതീതം, സിനിമ നല്‍കുന്നത് വ്യത്യസ്തമായ കാഴ്ച്ചാനുഭവം; ഉണ്ട സിനിമയെക്കുറിച്ച് സംവിധായകന്‍ അരുണ്‍ ഗോപി

തീയേറ്ററുകളില്‍ ജൈത്രയാത്ര തുടരുന്ന മമ്മൂട്ടി- ഖാലിദ് റഹ്മാന്‍ ചിത്രം ഉണ്ടയ്ക്ക് പ്രശംസയുമായി സംവിധായകന്‍ അരുണ്‍ഗോപി. ചിത്രം നല്‍കുന്നത് വ്യത്യസ്തമായ കാഴ്ച്ചാനുഭവമാണെന്നും സിനിമയിലെ മമ്മൂട്ടിയുടെ പ്രകടനം വാക്കുകള്‍ക്ക് അതീതമാണെന്നും അരുണ്‍ ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഉണ്ട വളരെ വ്യത്യസ്തമായ കാഴ്ച്ചാനുഭവമാണ് സമ്മാനിക്കുന്നത്. ചിത്രത്തിലെ മമ്മൂക്കയുടെ പ്രകടനം വാക്കുകള്‍ക്കതീതമാണ്. സാധാരണം എന്നാല്‍ അസാധാരണവും. ഇത്തരത്തിലൊരു ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അണിയറപ്രവര്‍ത്തകരെയും സംവിധായകന്‍ ഖാലിദ് റഹ്മാനെയും അഭിനന്ദിക്കുന്നു. ഉണ്ടയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കി ഒപ്പം നിന്ന നിര്‍മ്മാതാവ് കൃഷ്‌ണേട്ടനും അഭിനന്ദനം

സംവിധായകന്‍ ഖാലിദ് റഹ്മാന്‍, രചയിതാവ് ഹര്‍ഷാദ്, സാങ്കേതിക പ്രവര്‍ത്തകര്‍, മറ്റു അഭിനേതാക്കള്‍ എന്നിവരും അരുണ്‍ ഗോപി പ്രശംസ ചൊരിയുന്നുണ്ട്. മൂവി മില്‍സിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍, ജമിനി സ്റ്റുഡിയോ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം ഷൈന്‍ ടോം ചാക്കോ, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍, ജേക്കബ് ഗ്രിഗറി, റോണി, രഞ്ജിത്ത്, ഭഗവന്‍ തിവാരി, ഓംകാര്‍ ദാസ് മണിപ്പൂരി, അഭിരാം തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.

പ്രശാന്ത് പിള്ളയുടെ സംഗീതവും സജിത്ത് പുരുഷന്റെ ദൃശ്യങ്ങളും മികച്ചു നില്‍ക്കുന്നു. നിഷാദ് യൂസഫ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നതു. ആസിഫ് അലി, വിനയ് ഫോര്‍ട്ട്, സുധി കോപ്പ, ദിലീഷ് പോത്തന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരും ഈ ചിത്രത്തില്‍ ചെറിയ വേഷങ്ങളില്‍ എത്തിയിട്ടുണ്ട്.

Latest Stories

50 എല്‍ഐസി പോളിസി, 6.7 കിലോ സ്വര്‍ണവും വജ്രാഭരണങ്ങളും.. 17 കോടി രൂപ കടവും; സ്വത്ത് വിവരം വെളിപ്പെടുത്തി കങ്കണ

സിംഗപൂർ യാത്ര വെട്ടിച്ചുരുക്കി, മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ

ആ താരത്തെ ഞങ്ങളുടെ നാട്ടിൽ നല്ല അത്ര നല്ല കാരണത്താൽ അല്ല അറിയപ്പെടുന്നത്, അവൻ തെറ്റായ രീതിയിൽ മാത്രം പ്രിയപ്പെട്ടവൻ: ഗൗതം ഗംഭീർ

പ്രജ്വൽ രേവണ്ണ വിദേശത്ത് നിന്ന് ഇന്ന് തിരിച്ചെത്തും; വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുക്കും

മമ്മൂട്ടി ഇന്നും മുഹമ്മദ് കുട്ടിയാവുന്നത് വിദ്വേഷ പ്രചാരകരുടെ മനസിലെ വെറുപ്പില്‍ നിന്നുമാണ്, വിഷമേല്‍ക്കാതെ അദ്ദേഹത്തെ പൊതിഞ്ഞുപിടിക്കേണ്ടത് കേരളമാണ്: കെസി വേണുഗോപാല്‍

പാല്‍ വില്‍പ്പനയില്‍ റെക്കോര്‍ഡിട്ട് കര്‍ണാടക; ഒറ്റദിവസം വിറ്റത് 51 ലക്ഷം ലിറ്റര്‍ പാല്‍; 16.5 ലക്ഷം ലിറ്റര്‍ തൈര്; ചൂട് വിപണി പിടിച്ചടക്കി 'നന്ദിനി' ബ്രാന്‍ഡ്

T20 WORLDCUP 2024: ലോകകപ്പിന് മുമ്പുതന്നെ ഇന്ത്യക്ക് വന്നവന് തിരിച്ചടി, ഇത് വമ്പൻ പണിയാകാൻ സാധ്യത

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് സുപ്രീം കോടതി; ഉടന്‍ വിട്ടയ്ക്കണമെന്ന് ഉത്തരവ്; കേന്ദ്രത്തിന്റെ ഡല്‍ഹി പൊലീസിന്റെ യുഎപിഎ കണ്ടെത്തല്‍ അസാധു

സുദേവ് നായരുടെ പ്രകടനം തന്നെക്കാള്‍ നല്ലതാണെന്ന ടൊവിനോയുടെ തോന്നല്‍ സിനിമയെ ബാധിച്ചു, 2 ലക്ഷം മാത്രമാണ് പ്രതിഫലം നല്‍കിയത്; 'വഴക്കി'ല്‍ വീണ്ടും വെളിപ്പെടുത്തലുമായി സനല്‍കുമാര്‍

'ബിജെപിക്ക് 400 സീറ്റുകൾ ലഭിച്ചാൽ ഗ്യാൻവാപി മസ്ജിദിന്റെ സ്ഥാനത്തും മഥുരയിലും ക്ഷേത്രം പണിയും'; അസം മുഖ്യമന്ത്രി