'അദ്ദേഹത്തിനുളളില്‍ നല്ലൊരു ചിത്രകാരനുണ്ട്, സംവിധായകന്‍ ക്യാപ്റ്റനാണെങ്കില്‍ ആ ക്യാപ്റ്റന്‍ഷിപ്പ് ആ കൈകളില്‍ സുരക്ഷിതം; മോഹന്‍ലാലിനെക്കുറിച്ച് സന്തോഷ് രാമന്‍

മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ ചിത്രീകരണം മുന്‍പ് ആരംഭിച്ചതാണ്. വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമ ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്നു. മോഹന്‍ലാലിനൊപ്പം പൃഥ്വിരാജും പ്രധാന വേഷത്തില്‍ എത്തുന്ന സിനിമയില്‍ വിദേശ താരങ്ങളും എത്തുന്നുണ്ട്. അതേസമയം ബറോസ് അനുഭവം മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെക്കുകയാണ് ആര്‍ട്ട് ഡയറക്ടര്‍ സന്തോഷ് രാമന്‍.

‘ലാലേട്ടന്‍ പറയുന്നതും ചെയ്യുന്നതുമായ കാര്യങ്ങളെല്ലാം ഞങ്ങളെ ഭയങ്കരമായിട്ട് പ്രചോദിപ്പിച്ചിട്ടുണ്ട്. ഒരു സംവിധായകന്‍ സിനിമയുടെ ക്യാപ്റ്റനാണെങ്കില്‍ ആ ഒരു ക്യാപ്റ്റന്‍ഷിപ്പ് പുളളിയുടെ കൈയ്യില്‍ കൃത്യമായിട്ടുണ്ട്. പ്രീ പ്രൊഡക്ഷന്‍ സമയത്തും ലാലേട്ടന്‍ ഉണ്ടായിരുന്നു. ബറോസില്‍ എല്ലാവരും ലെജന്‍ഡ്സാണ്, ജിജോ സാറും, സന്തോഷ് ശിവന്‍ സാറും, ലാലേട്ടനും ഒകെയുളള സിനിമ’.

‘വളരെ സൂക്ഷ്മമായിട്ടുളള കാര്യങ്ങളില്‍ പോലും ലാലേട്ടന്‍ അഭിപ്രായം പറയാറുണ്ടെന്നും’ സന്തോഷ് രാമന്‍ പറഞ്ഞു. ‘അദ്ദേഹത്തിനുളളില്‍ നല്ലൊരു ചിത്രകാരനുണ്ട്. ചിത്രകല ആസ്വദിക്കുന്നവരെ ചിത്രകാരനായി ഞാന്‍ കാണുന്നു’, അഭിമുഖത്തില്‍ കലാസംവിധായകന്‍ വ്യക്തമാക്കി. അതേസമയം കോവിഡ് സാഹചര്യത്തില്‍ ബറോസ് തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്.

നിലവില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ തിരക്കുകളിലാണ് മോഹന്‍ലാല്‍ ്. ഹൈദരാബാദിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ബ്രോ ഡാഡിയില്‍ മോഹന്‍ലാലിനൊപ്പം പൃഥ്വിരാജ്, മീന, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്സ്, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

Latest Stories

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം