ചോരക്കളിയുമായി അപ്പാനി ശരത്; ഓട്ടോ ശങ്കറിന്റെ ടീസര്‍

ക്രൂരമായ കൊലപാതകങ്ങളിലൂടെ കുപ്രസിദ്ധനായ ഓട്ടോ ശങ്കറിന്റെ ജീവിത കഥ പറയുന്ന വെബ് സീരിസ് “ഓട്ടോ ശങ്കര്‍” എന്നു പേരിട്ടിരിക്കുന്ന ടീസര്‍ പുറത്തിറങ്ങി. “”അങ്കമാലി ഡയറീസ്”” എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ അപ്പാനി ശരത്താണ് ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്. ഒരു കാലത്ത് തമിഴ്‌നാടിനെ വിറപ്പിച്ച ക്രൂരമായ കൊലപാതകിയുടെ കഥയാണ് “ഓട്ടോ ശങ്കര്‍” പറയുന്നത്.

എണ്‍പതുകളില്‍ ചെന്നൈയിലെ ഗുണ്ടാനേതാവായി വിലസിയിരുന്ന ഓട്ടോ ശങ്കറിന്റെ യഥാര്‍ത്ഥ പേര് ഗൗരി ശങ്കര്‍ എന്നായിരുന്നു. തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയില്‍ ജനിച്ച ശങ്കര്‍ അച്ഛനും അമ്മയും വേര്‍പിരിഞ്ഞതോടെ ജീവിതമാര്‍ഗം തേടി മദ്രാസിലെത്തുകയായിരുന്നു. അവിടെ പെയിന്റ് ജോലിക്കാരനായി തുടങ്ങി പിന്നീട് ഓട്ടോറിക്ഷാ ഡ്രൈവറായി ശേഷം ചാരായം കടത്തലിലൂടേയും പെണ്‍വാണിഭത്തിലൂടേയും കുപ്രസിദ്ധി നേടി. ഇതിനിടെ ഇയാള്‍ ആറ് കൊലപാതകങ്ങള്‍ നടത്തിയിരുന്നു. ഏറെ നാള്‍ പൊലീസിനെ വെട്ടിച്ച് നടന്ന ഇയാള്‍ ഒടുവില്‍ പിടിയിലാകുകയായിരുന്നു. തുടര്‍ന്ന് നാല്‍പതാം വയസ്സില്‍ ഇയാളെ തൂക്കിലേറ്റി.

ഈ സീരിസിന്റെ ഛായാഗ്രാഹകന്‍ ആയ മനോജ് പരമഹംസയാണ് അങ്കമാലി ഡയറീസിലെ മിന്നുന്ന പ്രകടനം കണ്ടു ശരത്തിനെ ഈ വേഷം ചെയ്യാന്‍ നിര്‍ദേശിച്ചത്. രംഗനാണ് സീരീസ് സംവിധാനം ചെയ്യുന്നത്.

Latest Stories

വീണ്ടും ഹസ്തദാന വിവാദം; പാക് ക്യാപ്റ്റന് കൈ കൊടുക്കാതെ ഹർമൻ

കഴിഞ്ഞ ഐസിസി ടൂര്‍ണമെന്റ് ഞാന്‍ എവിടെയാണോ അവസാനിപ്പിച്ചത്, അവിടെ നിന്നു തന്നെയാണ് ഈ ലോകകപ്പും തുടങ്ങിയിരിക്കുന്നത്: ദീപ്‌തി ശർമ

ശബരിമല സ്വര്‍ണക്കൊള്ള: ഒടുവില്‍ എ പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം; പലതും തുറന്നുപറയേണ്ടി വരുമെന്ന പദ്മകുമാര്‍ പറഞ്ഞതിന് പിന്നാലെ കടുത്ത നടപടിയ്ക്ക് മുതിര്‍ന്നില്ല?

'107 ദിവസം നീണ്ട സംഘർഷം, ഒടുവിൽ സമാധാനത്തിലേക്ക്'; ഇറാൻ - അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ച

'പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനം, കോൺഗ്രസിന്റെ 'ഉപരിവർഗ്ഗ ചിന്താഗതി'ക്ക് ഒരു മാറ്റവും വന്നിട്ടില്ല'; ബിനീഷ് കോടിയേരി

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ