'അപ്പന്‍' വരുന്നത് മലയാളം ഇന്നോളം കാണാത്ത വന്യതയുടെ കഥയുമായി!

അച്ഛന്‍-മകന്‍ ബന്ധം പറയുന്ന നിരവധി ചിത്രങ്ങള്‍ മലയാള സിനിമാ ചരിത്രത്തില്‍ കാണാന്‍ കഴിയുമെങ്കിലും സണ്ണി വെയ്ന്‍ നായകനാവുന്ന ‘അപ്പന്‍’ വ്യത്യസ്തമാകുന്നത് ഉള്ളടക്കത്തിലാണ്. നമ്മള്‍ അത്ര കണ്ട് ശീലിക്കാത്ത, എന്നാല്‍ യാഥാര്‍ത്ഥ്യവുമായി ഇഴ്‌ചേര്‍ന്നു നില്‍ക്കുന്ന ജീവിതങ്ങളായിരിയ്ക്കും ‘അപ്പനി’ല്‍ നമുക്ക് സംവിധായകന്‍ കാണിച്ചു തരിക.

‘അപ്പന്‍’ രണ്ടു തലമുറകളിലെ പിതൃപുത്ര ബന്ധത്തിന്റെ ആഴങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. അതേസമയം വൈല്‍ഡ് ആയ, സര്‍വ്വവും വെട്ടിപ്പിടിക്കാനും, അധികാരം സ്ഥാപിക്കാനും തന്റെ ഏറ്റവും മോശം അവസ്ഥയിലും ശ്രമിക്കുന്ന ഒരച്ഛന്റെയും, താന്‍ ഒരിക്കലും തന്റെ അച്ഛനെ പോലെ ഒരു അപ്പന്‍ ആകരുത് എന്ന് ആഗ്രഹിക്കുന്ന ഒരു മകന്റെയും കഥ വളരെ റോ ആയി, ഇന്റന്‍സ് ആയി സ്‌ക്രീനില്‍ എത്തിക്കാനാണ് സംവിധായകന്‍ മജു ശ്രമിച്ചിരിക്കുന്നത്.

പോള്‍ തോമസ് ആന്‍ഡേഴ്‌സന്റെ ‘There Will Be Blood’ നല്‍കുന്ന ആ ഒരു അറ്റ്‌മോസ്ഫിയര്‍ ‘അപ്പനി’ല്‍ പലയിടത്തും കണ്ടേക്കാം. ഇന്റന്‍സിറ്റി അവസാനം വരെ നിലനിര്‍ത്താന്‍ തികവുറ്റ സാങ്കേതിക വശങ്ങള്‍ക്കൊപ്പം തന്നെ എടുത്തു പറയേണ്ടത് ആണ് ഓരോ അഭിനേതാക്കളുടെയും പ്രകടനങ്ങളായിരിക്കും.

ഒരേ ടോണിലുള്ള കഥാപാത്രങ്ങളും, അനുചിതമായ സെലക്ഷന്‍സും കൊണ്ട് നിറഞ്ഞ സമയത്ത്, സണ്ണി വെയ്‌നിനു കിട്ടിയ ഒരു ഫ്രഷ് ബ്രെത് ആണ് ‘അപ്പനി’ലെ കഥാപാത്രം. കരിയര്‍ ബെസ്റ്റ് പ്രകടനം എന്ന് പറഞ്ഞാലും അതിശയോക്തി ആകില്ല. അത്രയും നന്നായാണ് തന്റെ വേഷം സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്.

കൂടെ അലന്‍സിയറും തന്റെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നുമായി നിറഞ്ഞു നില്‍ക്കും. ഗ്രേസ് ആന്റണി, അനന്യ, പോളി വിത്സന്‍, വിജിലേഷ്, രാധികാ രാധാകൃഷ്ണന്‍ ഉള്‍പ്പെടുന്ന താരനിരയും തങ്ങള്‍കളുടെ വേഷങ്ങള്‍ മനോഹരമാക്കിയിട്ടുണ്ട്. വളരെ പ്രോമിസിങ് ആയ യുവസംവിധായകരുടെ നിര തന്നെയുണ്ട് മലയാള സിനിമയില്‍ ഇന്ന്.

ആ നിരയിലേയ്ക്കുള്ള ഏറ്റവും പുതിയ അഡിഷന്‍ ആണ് മജു. ഓരോ ഷോട്ടും കഥയെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്ന് ആഴത്തില്‍ പഠിച്ച് അതിനെ സ്‌ക്രീനില്‍ എത്തിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട് സംവിധായകന്‍. ഈ.മ.യൗ, ജോജി എല്ലാം മലയാളി പ്രേക്ഷകര്‍ക്ക് നല്‍കിയ ഒരു ഫീല്‍ ഉണ്ട്. ‘അപ്പന്‍’ എന്ന സിനിമ നിങ്ങള്‍ക്ക് നല്‍കാനിരിക്കുന്നതും അതേ എക്‌സ്പീരിയന്‍സ് തന്നെ ആയിരിക്കും.

ഇത്തവണത്തെ സംസ്ഥാന പുരസ്‌കാരം നേടിയ ‘വെള്ള’ത്തിന്റെ നിര്‍മ്മാതാക്കളായ ജോസ്‌കുട്ടി മഠത്തില്‍, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്ന് ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സണ്ണിവെയിന്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘അപ്പന്‍’ 2022-ല്‍ മലയാളത്തിലെ മികച്ച സിനിമാ കാഴ്ചകളില്‍ ഒന്ന് തന്നെയായിരിക്കും.

Latest Stories

'ഈ പാര്‍ട്ടിയുടെ അടിത്തറ ഭദ്രമാണ്, ഈ കപ്പല്‍ അങ്ങനെ മുങ്ങില്ല'; തിരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കുന്നുവെന്ന് എംവി ഗോവിന്ദൻ

'തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമില്ല'; ശബരിമല സ്വർണക്കൊള്ളയിൽ പാർട്ടിയുടെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് വീഴ്ച വന്നിട്ടില്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ സിപിഐഎം

സിനിമ ഫിലിമിൽ നിന്ന് ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറിയപ്പോഴുള്ള ആശങ്ക നേരിട്ടത് പോലെ സിനിമയിൽ എഐയെ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിക്കണമെന്ന് ബീനാ പോൾ

'സർക്കാരിന്റെ വീഴ്ചകളാണ് യുഡിഎഫിന്റെ ജയത്തിന് കാരണം, നിയമസഭാ തിരഞ്ഞെടുപ്പിൽ ഈസി വാക്കോവർ ഉണ്ടാകും'; പി എം എ സലാം

കഴുത്തിൽ സ്വർണചെയിൻ; കഴിക്കാൻ കാവിയർ; 'ലിലിബെറ്റ്' വെറുമൊരു പൂച്ചയല്ല

'നിസാര വോട്ടിന് വേണ്ടി കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ അന്യ ആണുങ്ങള്‍ക്ക് മുന്നില്‍ കാഴ്ചവെക്കുകയല്ല വേണ്ടത്; അവരെയൊക്കെ കെട്ടിക്കൊണ്ടുവന്നത് ഭര്‍ത്താക്കന്‍മാരുടെ കൂടെ അന്തിയുറങ്ങാനാണ്'; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി സിപിഎം നേതാവ്

ഇന്ത്യയിൽ മെഴ്‌സിഡസ് ബെൻസ് കാറുകൾക്ക് ഇനി വില കൂടും!

അതിജീവിതയെ അധിക്ഷേപിച്ച കേസ്; 16 ദിവസങ്ങള്‍ക്കുശേഷം രാഹുൽ ഈശ്വറിന് ജാമ്യം

പഴയ ടയറുകൾ ഹൈവേകൾക്ക് താഴെ കുഴിച്ചിടുന്ന അമേരിക്കക്കാർ; ഇന്ത്യയ്ക്കും കണ്ടു പഠിക്കാം..

'തദ്ദേശ തിരഞ്ഞെടുപ്പ് വിജയിച്ചതിനാല്‍ എല്ലാം ആയി എന്ന വിചരാമില്ല, യുഡിഎഫ് അടിത്തറ വിപുലീകരിക്കും'; വിശാലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമാകുമെന്ന് വിഡി സതീശൻ