ഫഹദ് ഒരു ദിവസം വിളിച്ച് നമുക്ക് അത് ഒന്നുകൂടി കേട്ട് നോക്കിയാലോ എന്ന് ചോദിച്ചു...; ട്രാന്‍സിന്റെ ജനനത്തെക്കുറിച്ച് അന്‍വര്‍ റഷീദ്

ഒരു നീണ്ട ഇടവേളയ്ക്ക് ഫഹദ് ഫാസിലെ നായകനാക്കി ട്രാന്‍സുമായി എത്തുകയാണ് അന്‍വര്‍ റഷീദ്. തിയേറ്ററുകളിലെത്തും മുമ്പ് തന്നെ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നുണ്ടാവുന്നത്. ഫഹദും നസ്രിയയും ഒന്നിച്ചെത്തുന്ന ട്രാന്‍സിനെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കപ്പെടുന്നത്.

ചിത്രം 14 ാം തിയതി തിയേറ്ററുകളിലെത്തുമ്പോള്‍ ട്രാന്‍സിന്റെ ജനനത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അന്‍വര്‍ റഷീദ്. അഞ്ചുസുന്ദരികളിലെ ആമി ചെയ്യുന്നതിന് മുമ്പ തന്നെ ഈ സിനിമയുടെ കഥ തന്നോട് വിന്‍സെന്റ് പറഞ്ഞിരുന്നുവെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ അത് പിന്നീട് ചെയ്യാമെന്ന് വെച്ച് മറ്റ് സിനിമകള്‍ക്ക് പിന്നാലെ പോയി. അപ്പോഴാണ് ഒരു ദിവസം ഫഹദ് വിളിച്ച് അത് ഒന്നു കൂടെ കേട്ട് നോക്കാമോ നമുക്ക് വര്‍ക്ക് ഔട്ട് ആകുമോ എന്ന് ചോദിക്കുന്നത്. പിന്നീട് കേള്‍ക്കുമ്പോള്‍ കഥയിലും പല മാററങ്ങള്‍ വന്നു. ഫഹദിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ് ട്രാന്‍സ് ഫ്‌ലാഷ് മൂവീസുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

ബാംഗ്ലൂര്‍ ഡേയ്‌സ്, പ്രേമം, പറവ എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ക്കു ശേഷം അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന നാലാമത്തെ സിനിമയാണ് ട്രാന്‍സ്. ഫഹദിനൊപ്പം വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്, ധര്‍മജന്‍, അശ്വതി മേനോന്‍, ദിലീഷ് പോത്തന്‍, വിനീത് വിശ്വന്‍, ചെമ്പന്‍ വിനോദ്, അര്‍ജുന്‍ അശോകന്‍, ശ്രിന്ദ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിന്‍സന്റ് വടക്കന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ജാക്സണ്‍ വിജയന്‍ സംഗീതം നല്‍കുന്നു. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍. ഛായാഗ്രഹണം അമല്‍ നീരദ്.

Latest Stories

ഹാർദിക് പാണ്ഡ്യക്ക് ബിസിസിഐ വിലക്ക്, കിട്ടിയിരിക്കുന്നത് വമ്പൻ പണി

'ഗേ ക്ലബ്ബുകളില്‍ ഷാരൂഖ് ഖാനും കരണ്‍ ജോഹറും കാര്‍ത്തിക്കിനൊപ്പം കറങ്ങാറുണ്ട്'..; വിവാദം സൃഷ്ടിച്ച് സുചിത്ര, ചര്‍ച്ചയാകുന്നു

അപ്രതീക്ഷിത തടസത്തെ നേരിടാനുള്ള പരീക്ഷണം; ഓഹരി വിപണി ഇന്ന് തുറന്നു; പ്രത്യേക വ്യാപാരം ആരംഭിച്ചു; വില്‍ക്കാനും വാങ്ങാനുമുള്ള മാറ്റങ്ങള്‍ അറിയാം

IPL 2024: എടാ അന്നവന്റെ പിന്തുണ ഇല്ലായിരുന്നെങ്കിൽ നീ ഇന്ന് കാണുന്ന കോഹ്‌ലി ആകില്ലായിരുന്നു; താരത്തെ വീണ്ടും ചൊറിഞ്ഞ് സുനിൽ ഗവാസ്‌കർ

രാജ്യം അഞ്ചാംഘട്ട വോട്ടെടുപ്പിലേക്ക്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, അമേഠിയും റായ്ബറേലിയും പ്രധാന മണ്ഡലങ്ങൾ

എന്റെ മകനെ നിങ്ങളുടെ മകനായി പരിഗണിക്കണം; രാഹുല്‍ ഒരിക്കലും നിരാശപ്പെടുത്തില്ല; ഞങ്ങളുടെ കുടുംബ വേര് ഈ മണ്ണില്‍; റായ്ബറേലിയിലെ വോട്ടര്‍മാരോട് സോണിയ

ആ മിമിക്രിക്കാരനാണോ സംഗീതം ഒരുക്കിയത്? പാട്ട് പാടാതെ തിരിച്ചു പോയി യേശുദാസ്..; വെളിപ്പെടുത്തി നാദിര്‍ഷ

അയാൾ വരുന്നു പുതിയ ചില കളികൾ കാണാനും ചിലത് പഠിപ്പിക്കാനും, ഇന്ത്യൻ പരിശീലകനാകാൻ ഇതിഹാസത്തെ സമീപിച്ച് ബിസിസിഐ; ഒരൊറ്റ എസ് നാളെ ചരിത്രമാകും

ആരാണ് ജീവിതത്തിലെ ആ 'സ്‌പെഷ്യല്‍ വ്യക്തി'? ഉത്തരം നല്‍കി പ്രഭാസ്; ചര്‍ച്ചയായി പുതിയ പോസ്റ്റ്

വിദേശയാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി കേരളത്തില്‍;  സ്വീകരിക്കാന്‍ ഉന്നത ദ്യോഗസ്ഥരെത്തിയില്ല; ചോദ്യങ്ങളോട് പ്രതികരിക്കാതെ പിണറായി