'അനൂപേട്ടാ, പത്മ അഥവാ പൊട്ടിയാല്‍ ങ്ങക്ക് എത്ര റുപ്യ പോകും; മറുപടിയുമായി അനൂപ് മേനോന്‍, വീഡിയോ പുറത്തുവിട്ട് പത്മ ടീം

‘അനൂപേട്ടാ, പത്മ അഥവാ പൊട്ടിയാല്‍ ങ്ങക്ക് എത്ര റുപ്യ പോകും” ‘പത്മ’ സിനിമയുടെ നായകനും സംവിധായകനും നിര്‍മാതാവുമൊക്കെയായ അനൂപ് മേനോനോട് നായികയായ സുരഭി ലക്ഷ്മിയുടെ ചോദ്യമാണ്. സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിക്കുന്നതിനായാണ് ഇത്തരമൊരു വിഡിയോയുമായി അനൂപ് മേനോനും സുരഭി ലക്ഷ്മിയും എത്തിയത്.

സുരഭിയുടെ കുഴപ്പം പിടിച്ച ചോദ്യത്തിനുള്ള അനൂപ് മേനോന്റെ മറുപടിയും രസകരമായിരുന്നു. ”കിടപ്പാടം ഒഴിച്ച് സിനിമയില്‍ നിന്നുണ്ടാക്കിയതെല്ലാം പോകും.”

നടനും സംവിധായകനുമായ അനൂപ് മേനോന്‍ ആദ്യമായി നിര്‍മിക്കുന്ന സിനിമയാണ് പത്മ. അനൂപ് മേനോന്‍ സ്റ്റോറീസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ അനൂപ് മേനോന്‍, സുരഭി ലക്ഷ്മി, ശങ്കര്‍ രാമകൃഷ്ണന്‍, മെറീന മൈക്കിള്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം അനൂപ് മേനോന്‍. ചിത്രം ജൂലൈ 15ന് തിയറ്ററുകളിലെത്തും

മഹാദേവന്‍ തമ്പി ഛായാഗ്രഹണവും സിയാന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. പ്രോജക്ട് ഡിസൈനര്‍ ബാദുഷ, കലാസംവിധാനം ദുന്‍ദു രഞ്ജീവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അനില്‍ ജി, ഡിസൈന്‍ ആന്റണി സ്റ്റീഫന്‍, പിആര്‍ഒ പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. അനൂപിന്റെ തന്നെ തിരക്കഥയില്‍ ഒരുക്കിയ കിംഗ് ഫിഷ് ആണ് ആദ്യ ചിത്രം.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

'അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും, സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നു'; ഷാഫി പറമ്പിൽ