അന്നു ആന്റണിയുടെ 'മെയ്ഡ് ഇന്‍ ക്യാരവാന്‍' 28-ന് ആരംഭിക്കുന്നു; ചിത്രീകരണം ദുബായില്‍

അന്നു ആന്റണി നായികയാവുന്ന “മെയ്ഡ് ഇന്‍ ക്യാരവാന്‍” സിനിമയുടെ ചിത്രീകരണം മാര്‍ച്ച് 28ന് ദുബായില്‍ ആരംഭിക്കുന്നു. സിനിമാ കഫെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്ജു ബാദുഷ നിര്‍മ്മിക്കുന്ന ചിത്രം ജോമി കുര്യാക്കോസ് ആണ് സംവിധാനം ചെയ്യുന്നത്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍.എം ബാദുഷയാണ് മെയ്ഡ് ഇന്‍ ക്യാരവാന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. 2016ല്‍ പുറത്തിറങ്ങിയ ആനന്ദം സിനിമയ്ക്ക് ശേഷം അന്നു ആന്റണി വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുകയാണ് മെയ്ഡ് ഇന്‍ ക്യാരവിനിലൂടെ.

പൂര്‍ണമായും ഗള്‍ഫ് പശ്ചാത്തലത്തില്‍ ചിത്രീകരിക്കുന്ന സിനിമയാണിത്. ലാല്‍ജോസ് സംവിധാനം ചെയ്യുന്ന “മ്യാവൂ” എന്ന സിനിമക്ക് ശേഷം ബാദുഷയുടെ നേതൃത്വത്തില്‍ ദുബായില്‍ എത്തുന്ന ഷൂട്ടിംഗ് സംഘമാണ് മെയ്ഡ് ഇന്‍ ക്യാരവാന്‍. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

അതേസമയം, വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയം ആണ് അന്നുവിന്റെതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ആനന്ദം സിനിമയിലെ നായികമാരില്‍ ഒരാള്‍ ആയിരുന്നു അന്നു. ദേവിക എന്ന കഥാപാത്രമായാണ് അന്നു ചിത്രത്തില്‍ വേഷമിട്ടത്.

Latest Stories

'കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ, ആസൂത്രണം ചെയ്തവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണ്'; നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ

'വിധിയിൽ അത്ഭുതമില്ല, കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നു'; നടിയെ ആക്രമിച്ച കേസിൽ അതിജീവിത

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ