അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വിവാഹിതരാകുന്നു? വിവാഹം സ്പെയിനിൽ വെച്ചെന്ന് റിപ്പോർട്ട്

പ്രശസ്ത തെന്നിന്ത്യൻ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെയും സൺറൈസേഴ്സ് ഹൈദരാബാദ് ക്രിക്കറ്റ് ടീമിന്റെ സഹഉടമ കാവ്യ മാരന്റെയും വിവാഹവാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം. ഇരുവരും ഈ വർഷം അവസാനം വിവാഹിതരാകാൻ പോകുന്നു എന്ന അഭ്യൂഹങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. സ്പെയിനിൽ വച്ചായിരിക്കും ഇരുവരുടെയും വിവാഹമെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ.

അനിരുദ്ധും കാവ്യയും തമ്മിലുള്ള സൌഹൃദവും പ്രണയവും സംബന്ധിച്ച വാർത്തകൾ മുൻപും ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിച്ചിട്ടുണ്ടെങ്കിലും, ഇത്തവണ കൂടുതൽ വിവരങ്ങളാണ് പുറത്തുവരുന്നത്. പല പൊതുപരിപാടികളിലും ഐപിഎൽ സ്റ്റേഡിയങ്ങളിലെ ഗാലറികളിലും ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത് നേരത്തെ തന്നെ ആരാധകർക്കിടയിൽ സംശയങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ അടുത്തിടെ യുകെ ആസ്ഥാനമായുള്ള ഒരു ട്രാവൽ വ്ലോഗർ പങ്കുവെച്ച വീഡിയോയാണ് ഈ ചർച്ചകൾ വീണ്ടും സജീവമാക്കിയത്.

ഫിലിമിബീറ്റിന്റെ റിപ്പോർട്ടുകൾ പ്രകാരം, ഇരു കുടുംബങ്ങളും ചേർന്ന് ഈ വർഷം അവസാനം സ്പെയിനിൽ വച്ച് പ്രകൃതിരമണീയമായ അന്തരീക്ഷത്തിൽ വിവാഹം നടത്താൻ തീരുമാനിച്ചതായാണ് വിവരം. ഇതിന് ശേഷം ചെന്നൈയിൽ വച്ച് സിനിമ-കായിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖർക്കായി വമ്പൻ റിസപ്ഷനും ഒരുക്കുമെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ, ഈ റിപ്പോർട്ടുകളുമായി ബന്ധപ്പെട്ട് അനിരുദ്ധിന്റെയോ കാവ്യ മാരന്റെയോ കുടുംബങ്ങളുടെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗികമായ യാതൊരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല.

Latest Stories

'എന്നെയും ജിഹാദിയെന്ന് വിളിച്ചിട്ടുണ്ട്, ആരാണ് വിളിച്ചതെന്ന് ജനറൽ ബോഡിയിൽ പറയും'; അമ്മയുടെ പുതിയ നേതൃത്വം രാജിവയ്ക്കണമെന്ന് നടി ഉഷ ഹസീന

ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദാക്കി

'മോദി ജനങ്ങളുടെ പോക്കറ്റടിക്കുന്ന 'വിലക്കയറ്റ മനുഷ്യൻ', ഇന്ധനവില വർധനവ് ഇനിയും തുടരും'; രാഹുൽ ഗാന്ധി

“281 രൂപയുടെ ഇന്ത്യ: രാജസ്ഥാനിലെ സ്ത്രീകൾ വീണ്ടും കാത്തിരിപ്പിന്റെ മരുഭൂമിയിൽ”

എംജി സർവകലാശാലയുടെ ഓണററി ഡോക്ട‌റേറ്റ് നടൻ മമ്മൂട്ടിക്ക്

'എന്റെ പൊന്നു ടിനി... നിങ്ങളൊരു കലാകാരനല്ലേ, അറിയാവുന്ന പണി ചെയ്ത് ജീവിക്ക്, അൻസിബയോടും കൂടിയാണ്'; അമ്മയിലെ പൊട്ടിത്തെറിയിൽ പ്രതികരിച്ച് നടൻ സുധീർ

അട്ടപ്പാടി മധു വധക്കേസ്: ശിക്ഷ വർദ്ധിപ്പിച്ച് ഹെെക്കോടതി; 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി ഉയർത്തി

'എട്ടിന്റെ പണി തന്നിട്ടാണ് വഖഫ് ബോർഡ് പോയത്, പത്ത് മിനിറ്റ് കൊണ്ട് തീരുമാനം എടുപ്പിക്കാതിരിക്കാൻ മനപ്പൂർവം ചെയ്ത കാര്യം'; വിമർശിച്ച് വി ഡി സതീശൻ

ഗുരുവായൂരിൽ 1000 രൂപയുടെ ടിക്കറ്റ് എടുത്താണ് തൊഴുതത്; ഒരു ഭക്തന്റെയും ദർശനം തടസ്സപ്പെടുത്തിയിട്ടില്ല; ഞാൻ ഇനി അമ്പലത്തിൽ പോകരുത് എന്ന് കൂടി ദയവ് ചെയ്തു പറയരുത്: വി ഡി സതീശൻ

'രത്തൻ ഖേൽക്കറാണോ ഞങ്ങളെ ജയിപ്പിച്ചത്? വിവാദത്തിന്റെ അടിസ്ഥാനമെന്താണ്?'; ബാംഗാളുമായി കേരളത്തെ താരതമ്യം ചെയ്യാനാകില്ലെന്ന് വി ഡി സതീശൻ