അവതാരകയും നടിയുമായ മീര അനില്‍ വിവാഹിതയായി

കോമഡി സ്റ്റാര്‍സ് പരിപാടിയിലൂടെ ശ്രദ്ധേയായ അവതാരകയും നടിയുമായ മീര അനില്‍ വിവാഹിതയായി. മല്ലപ്പള്ളി സ്വദേശിയായ വിഷ്ണുവാണ് വരന്‍. തിരുവനന്തപുരത്ത് വെച്ചായിരുന്നു വിവാഹം. ജൂണ്‍ അഞ്ചിന് നിശ്ചയിച്ചിരുന്ന വിവാഹം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണിനിടെ നീട്ടി വെയ്ക്കുകയായിരുന്നു.

തിരുവനന്തപുരത്ത് ക്ഷേത്രത്തില്‍ വെച്ചു നടന്ന വിവാഹ ചടങ്ങില്‍ ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ടെലിവിഷന്‍ പരിപാടികള്‍, സ്റ്റേജ് ഷോകള്‍ എന്നിവയിലൂടെയാണ് മീര മലയാളികളുടെ പ്രിയ അവതാരകയായി മാറിയത്. നര്‍ത്തകി കൂടിയായ മീര “മിലി” എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

https://www.instagram.com/p/CCpe1l7JY_x/

മാട്രിമോണിയല്‍ വഴിയാണ് മീര വിഷ്ണുവിനെ കണ്ടത്. പിന്നീട് ഇഷ്ടത്തിലായെന്നും മീര പറഞ്ഞിരുന്നു. ആദ്യമായി നേരില്‍ കണ്ട് പിരിയാന്‍ നേരം ജീവിതയാത്രയില്‍ നമ്മള്‍ മുന്നോട്ടാണോ അതോ ഇവിടെ വെച്ച് പിരിയുകയാണോ എന്ന് ചോദിച്ചപ്പോള്‍ വിഷ്ണു ഒന്നും മിണ്ടാതെ ഒരു മോതിരം എടുത്ത് വിരലില്‍ അണിയിച്ചതായും മീര ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഒട്ടും മേക്കപ്പ് ഇല്ലാത്ത ആളെയായിരുന്നു വിഷ്ണു നോക്കി കൊണ്ടിരുന്നത്. താനാണെങ്കില്‍ ഓവര്‍ മേക്കപ്പിന്റെ പേരില്‍ എപ്പോഴും ട്രോളുകള്‍ വാങ്ങുന്ന ആളും. നേരില്‍ കാണുമ്പോള്‍ ഞാന്‍ മേക്കപ്പിലാകുമോ എന്നായിരുന്നു വിഷ്ണുവിന്റെ പേടി. വളരെ സിംപിള്‍ ആയാണ് താന്‍ ചെന്നത് അത് കണ്ട് വിഷ്ണു അതിശയിച്ചു പോയെന്നും മീര വെളിപ്പെടുത്തിയിരുന്നു.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി