'ഊതല്ലേ ഊതിയാ തീപ്പൊരി പറക്കും'; മുണ്ടും മടക്കിക്കുത്തി മാസായി അനശ്വര

‘സ്ഫടികം’ റീ റിലീസ് ആഘോഷിച്ച് അനശ്വര രാജനും. സ്ഫടികത്തിന്റെ ഹോര്‍ഡിങ്ങിന് മുന്നില്‍ നിന്നുള്ള ചിത്രങ്ങളാണ് അനശ്വര സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. മുണ്ടും മടക്കിക്കുത്തി റെയ്ബാന്‍ ഗ്ലാസും വച്ച് നില്‍കുന്ന താരം സിനിമയിലെ ഹിറ്റ് ഡയലോഗും ക്യാപ്ഷനായി നല്‍കിയിട്ടുണ്ട്.

”ഇതെന്റെ പുത്തന്‍ റെയ്ബാന്‍ ഗ്ലാസ്.. ഊതല്ലേ ഊതിയാ തീപ്പൊരി പറക്കും… മണിയാ…പോ….” എന്നാണ് അനശ്വര ചത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. കഴിഞ്ഞ ദിവസം ആയിരുന്നു മോഹന്‍ലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ സ്ഫടികത്തിന്റെ റീ റിലീസ്.

4കെ ദൃശ്യമികവില്‍ ആടുതോമ വീണ്ടും സ്‌ക്രീനില്‍ എത്തിയപ്പോള്‍ പ്രേക്ഷകര്‍ സിനിമ ഏറ്റെടുത്തിരുന്നു. 28 വര്‍ഷത്തിന് ശേഷമാണ് സ്ഫടികം വീണ്ടും തിയേറ്ററുകളിലേക്ക് എത്തിയത്. 1995ല്‍ ആണ് ചിത്രം ആദ്യം പുറത്തിറങ്ങിയത്. ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി സ്ഫടികം മാറിയിരുന്നു.

‘ഇതെന്റെ പുത്തന്‍ റെയ്ബാന്‍ ഗ്ലാസ്…”, ”ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണ്…”, ”സകലകലാവല്ലഭന്‍.. പക്ഷേ വകതിരിവ് വട്ടപ്പൂജ്യം..”, ”ബബ്ബബ്ബായാല്ല…”, ” ഒലക്ക…” ” മാഷേ, മാഷിന്റെ ചുവപ്പിന് ചോരയെന്നുകൂടി അര്‍ഥമുണ്ട്…” തുടങ്ങിയ ഹിറ്റ് ഡയലോഗുകള്‍ എല്ലാം തിയേറ്ററില്‍ ആവേശത്തോടെയാണ് ഏറ്റെടുത്തത്.

Latest Stories

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്

'കെ ബി പ്രദീപിന്റെ നിയമനം കള്ളന് ചൂട്ട് പിടിക്കും പോലെ, ചെയ്യാന്‍ പാടില്ലാത്ത കാര്യം'; വിമർശിച്ച് പിണറായി വിജയന്‍

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; വെള്ളി വിലയിൽ മാറ്റമില്ല

'ഇതേവരെ ആരോഗ്യമന്ത്രി ഇവിടെ വന്നിട്ടില്ല, നിപ വിഷയത്തിൽ ഇടപെട്ടിട്ടില്ല'; നിപയെ ഗൗരവകരമായി കൈകാര്യം ചെയ്യുന്നില്ലെന്ന് പിണറായി വിജയൻ

ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമം; റൗഡി 'വാവാച്ചി' പിടിയിൽ, പ്രതിയെ റിമാൻഡ് ചെയ്തു

നിയമനം വിവാദമായി, കെ ബി പ്രദീപ് ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ചു; രാജി മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം