'മതത്തെ തൊട്ട് കളിക്കല്ലേ, വെറുതേ കത്തുന്ന ഏര്‍പ്പാടാണേ'; വാങ്ക് ട്രെയിലര്‍

സംവിധായകന്‍ വികെ പ്രശാന്തിന്റെ മകള്‍ കാവ്യ പ്രകാശ് ഒരുക്കുന്ന വാങ്കിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഉണ്ണി ആറിന്റെ വാങ്ക് എന്ന കഥയാണ് സിനിമയാകുന്നത്. തണ്ണീര്‍മത്തനിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ അനശ്വര രാജനാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഉണ്ണി ആറിന്റെ കഥക്ക് ഷബ്‌ന മുഹമ്മദാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

വാങ്ക് വിളിക്കണമെന്ന് ആഗ്രഹവുമായി കുട്ടിക്കാലം മുതല്‍ ജീവിക്കുന്ന റസിയ എന്ന കഥാപാത്രത്തിലൂടെ വികസിക്കുന്ന ചെറുകഥയാണ് ഉണ്ണി ആറിന്റെ വാങ്ക്. വിനീത്, നന്ദന വര്‍ണ, ഗോപിക, മീനാക്ഷി, മേജര്‍ രവി, ജോയ് മാത്യുസ്, തെസ്നി ഖാന്‍, പ്രകാശ് ബാരെ തുടങ്ങിയ താര നിര വാങ്കില്‍ അണിനിരക്കുന്നു.

7ജെ ഫിലിംസിന്റേയും ഷിമോഗ ക്രിയേഷന്‍സിന്റെയും ബാനറില്‍ സിറാജുദീനും ഷബീര്‍ പഠാനും ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു. മേജര്‍ രവിയുടെ മകന്‍ അര്‍ജുന്‍ രവിയാണ് ഛായാഗ്രാഹണം.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ