അല്ലുവും അറ്റ്ലീയും ഒന്നിക്കുന്നു; സൺ പിക്‌ചേഴ്‌സ് ഒരുക്കുന്നത് ഹോളിവുഡ് ലെവലിൽ ഉള്ള ചിത്രം !

പുഷ്പ 2 വിന്റെ ഗംഭീര വിജയത്തിന് ശേഷം തന്റെ അടുത്ത ചിത്രത്തിനായി ഒരുങ്ങുകയാണ് തെലുങ്ക് താരം അല്ലു അർജുൻ. തെരി, മെർസൽ, ജവാൻ തുടങ്ങിയ സിനിമകളിലൂടെ സിനിമാപ്രേമികളെ ഞെട്ടിച്ച അറ്റ്ലി തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഇപ്പോഴിതാ അല്ലു അർജുന്റെ പിറന്നാൾ ദിനത്തിൽ അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. പ്രൊജക്റ്റിന്റെ നിർമാണം സൺ പിക്‌ചേഴ്‌സ് ആണ്. പ്രഖ്യാപനത്തിന്റെ ഭാഗമായി രണ്ടു മിനിറ്റുള്ള ഒരു വിഡിയോയും സൺ പിക്‌ചേഴ്‌സ് പുറത്തു വിട്ടിട്ടുണ്ട്.

ചിത്രത്തിൽ അഭിനയിക്കാൻ അല്ലു അർജുൻ 175 കോടി പ്രതിഫലം വാങ്ങുന്നതായി റിപോർട്ടുകൾ വന്നിരുന്നു. ഇത് കൂടാതെ സിനിമയുടെ ലാഭത്തിൽ നിന്നും 15 ശതമാനവും നിർമാതാക്കൾ താരത്തിന് നൽകുമെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം, ഷാരൂഖ് ഖാൻ നായകനായ ജവാനാണ് അറ്റ്‌ലിയുടെതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ദീപിക പദുകോൺ, വിജയ് സേതുപതി എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. ആഗോളതലത്തിൽ 1000 കോടിയിലധികം രൂപയാണ് ചിത്രം ബോക്‌സ് ഓഫീസിൽ നിന്നും നേടിയത്.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ