അല്ലു അര്‍ജുന്‍ സൂപ്പര്‍ ഹീറോയാകും! പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചു; ഹൈദരാബാദില്‍ എത്തി അറ്റ്‌ലി

അല്ലു അര്‍ജുനെ നായകനാക്കി അറ്റ്‌ലീ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആരംഭിച്ചു. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികളാണ് ആരംഭിച്ചിരിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പ്രാരംഭ ജോലികള്‍ക്കായി അറ്റ്‌ലി ഹൈദരാബാദില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്. എയര്‍പോര്‍ട്ടില്‍ നിന്നുള്ള അറ്റ്‌ലിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

അല്ലു അര്‍ജുന്റെ പിറന്നാള്‍ ദിനത്തിലാണ് ഈ ബ്രഹ്‌മാണ്ഡ സിനിമയുടെ പ്രഖ്യാപനം നടന്നിരുന്നത്. ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകനും നായകനും ഒന്നിക്കുന്ന ചിത്രം സയന്‍സ് ഫിക്ഷന്‍ ഗണത്തില്‍പെടുന്ന സിനിമയായാണ് ഒരുങ്ങുന്നത് എന്നാണ് വിവരം. സൂപ്പര്‍ഹീറോയായാണ് അല്ലു അര്‍ജുന്‍ വേഷമിടുന്നത് എന്നും റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിനായി വിഎഫ്എക്‌സ് ചെയ്യുന്നത് ഹോളിവുഡിലെ പ്രമുഖ വിഎഫ്എക്‌സ് സ്റ്റുഡിയോസ് ആണ്. അല്ലു അര്‍ജുന്റെ 22-ാമത്തെ ചിത്രവും അറ്റ്‌ലിയുടെ ആറാമത്തെ ചിത്രവുമാണിത്. ഹോളിവുഡ് നിലവാരത്തിലുള്ള ആക്ഷന്‍ രംഗങ്ങള്‍ ഇതിലുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. ‘പുഷ്പ 2’വിന് ശേഷം അല്ലു അര്‍ജുന്‍ അഭിനയിക്കുന്ന ചിത്രമാണിത്.

മാത്രമല്ല, ഈ ചിത്രത്തില്‍ അല്ലു അര്‍ജുന്‍ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നു എന്നാണ് നായകനും വില്ലനും അല്ലു തന്നെയായിരിക്കും കൂടാതെ ഒരു ആനിമേഷന്‍ കഥാപാത്രമായും അല്ലു പ്രത്യക്ഷപ്പെടും. മൂന്ന് വ്യത്യസ്ത വേഷങ്ങളില്‍ അല്ലു അര്‍ജുന്‍ ഒരു ചിത്രത്തില്‍ എത്തുന്നത് ഇത് ആദ്യമായാണ്.

Latest Stories

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും

'ഇനിയും കുറെ സത്യങ്ങൾ പുറത്തുവരാനുണ്ട്, ആദ്യം കുറ്റപത്രം സമർപ്പിക്കട്ടെ'; അന്വേഷണത്തിൽ പാളിച്ചയുണ്ടെങ്കിൽ പുതിയ അന്വേഷണമെന്ന് കെ മുരളീധരൻ