അല്ലു അര്‍ജ്ജുനും രാം ചരണും തമ്മിലടി, മെഗാ കുടുംബത്തില്‍ നിന്ന് പുറത്തുചാടാന്‍ അല്ലു, അസൂയയെന്ന് ആരാധകര്‍, തെലുങ്ക് താരയുദ്ധം

തെലുങ്ക് സിനിമാ ലോകത്ത് നിന്ന് പുറത്തുവരുന്ന ഒരു പുതിയ റിപ്പോര്‍ട്ടില്‍ ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. തെലുങ്ക് സിനിമാ വ്യവസായത്തിലെ അതികായന്മാരായ മെഗാഫാമിലിയില്‍ തമ്മിലടി തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. അല്ലു അര്‍ജുനും രാം ചരണ്‍ തേജയും തമ്മില്‍ വലിയ ശത്രുതയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

രാം ചരണിന്റെ ജന്മദിനത്തില്‍ അല്ലു രാമിന് ആശംസകള്‍ നല്‍കാത്തത് മുതല്‍ രണ്ട് അഭിനേതാക്കളുടെയും ആരാധകര്‍ ഇരുവരും തമ്മിലും ഭിന്നതയ്ക്ക് കാരണമായിട്ടുണ്ട്. ‘ആര്‍ആര്‍ആര്‍’ എന്ന ചിത്രത്തിന് ഓസ്‌കാര്‍ അവാര്‍ഡ് ലഭിച്ചത് മുതല്‍ അല്ലു അര്‍ജുന് രാം ചരണിനോട് അസൂയയാണെന്നാണ് ആരാധകരുടെ കുറ്റപ്പെടുത്തല്‍.

സിനിമയുമായി ബന്ധപ്പെട്ട പരിപാടികളില്‍ റാമിനെക്കുറിച്ചോ അദ്ദേഹത്തിന്റെ പിതാവ് ചിരഞ്ജീവിയെക്കുറിച്ചോ കൊണിഡേല കുടുംബത്തില്‍ നിന്നുള്ള ആരെയെങ്കിലും കുറിച്ചോ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി പൊതുവേദിയില്‍ സംസാരിക്കുന്നത് അല്ലു നിര്‍ത്തിയതായാണ് കണ്ടെത്തല്‍.

അല്ലു അര്‍ജുന്റെ കുടുംബവും രാം ചരണിന്റെ കുടുംബവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കയ്‌പേറിയതാണ്, മാത്രമല്ല ഇനിമുതല്‍ മെഗാ കുടുംബത്തിന്റെ ഭാഗമാകേണ്ടെന്ന് അല്ലു തീരുമാനിച്ചിരിക്കാമെന്നും അഭ്യൂഹമുണ്ട്.

അല്ലു അര്‍ജുനും രാം ചരണും തമ്മിലുള്ള മോശം കാര്യങ്ങളെക്കുറിച്ച് ആരാധകര്‍ ചര്‍ച്ച ചെയ്യുമ്പോള്‍, അല്ലു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ കാണിക്കുന്നതിന് പകരം റാമിന് വ്യക്തിപരമായി ആശംസകള്‍ അയച്ചിരിക്കാനാണ് സാധ്യതയെന്നും ചിലര്‍ പറയുന്നുണ്ട്. .

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി