മോഹൻലാലിന്റെ ഹിറ്റ് ചിത്രം റീമേക്ക് ചെയ്യാൻ അക്ഷയ് കുമാർ, കൂടെ ആ സൂപ്പർതാരവും, ടൈറ്റിൽ പുറത്ത്

മലയാളത്തിൽ സൂപ്പർഹിറ്റായ മോഹൻലാലിന്റെ ഒപ്പം സിനിമയ്ക്ക് റീമേക്കുമായി ബോളിവു‍ഡ് സൂപ്പർതാരം അക്ഷയ് കുമാർ.  ഹിന്ദിയിൽ അണിയറയിൽ ഒരുങ്ങുന്ന റീമേക്ക് ചിത്രം പ്രിയദർശൻ തന്നെയാണ് തന്നെയാണ് സംവിധാനം ചെയ്യുന്നത്. അക്ഷയ് കുമാറിനൊപ്പം സെയ്ഫ് അലി ഖാനും ചിത്രത്തിൽ പ്രധാന റോളിൽ എത്തുന്നു. ഹൈവാൻ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. 17 വർഷങ്ങൾക്ക് ശേഷമാണ് അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും വീണ്ടുമൊരു ചിത്രത്തിനായി ഒന്നിക്കുന്നത്.

2008ലാണ് ഇരുവരും ഒടുവിൽ ഒരുമിച്ച് അഭിനയിച്ചത്. ഒപ്പം സിനിമയുടെ കടുത്ത ആരാധകനാണ് താനെന്ന് അക്ഷയ് കുമാർ പറഞ്ഞിട്ടുളളതായി അദ്ദേഹവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഓ​ഗസ്റ്റിൽ റീമേക്ക് സിനിമയുടെ ചിത്രീകരണം ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

അക്ഷയ് കുമാർ-പ്രിയദർശൻ കൂട്ടുകെട്ടിൽ മറ്റ് രണ്ട് ചിത്രങ്ങൾ കൂടി അണിയറയിൽ ഒരുങ്ങുന്നതായാണ് വിവരം. ഇരുവരും ഒരുമിക്കുന്ന ഭൂത് ബം​ഗ്ലാ എന്ന സിനിമയുടെ ഷൂട്ടിങ് അടുത്തിടെ പൂർത്തിയായിരുന്നു. ഇത് കഴിഞ്ഞ് അക്ഷയ് കുമാറും സുനിൽ ഷെട്ടിയും പരേഷ് റാവലും ഒന്നിക്കുന്ന ഹേരാ ഫേരി 3യും പ്രിയദർശന്റെ സംവിധാനത്തിൽ വരുന്നുണ്ട്.

Latest Stories

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍

'ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, പ്രിയദർശിനി എന്ന പേരിൽ പദ്ധതി'; മുഖ്യമന്ത്രി