'പൃഥ്വിരാജ്' സിനിമ ബഹിഷ്‌ക്കരിക്കണമെന്ന് ആഹ്വാനം; അക്ഷയ്കുമാറിനെതിരെ സമുദായ സംഘടനയുടെ കാംപയിന്‍

അക്ഷയ് കുമാറിന്റെ പുതിയ ചിത്രമായ പൃഥ്വിരാജിനെതിരെ ഗുജ്ജാര്‍ സമുദായ സംഘടനയുടെ കാംപയിന്‍. ഉടന്‍ പ്രദര്‍ശനത്തിനെത്താനിരിക്കുന്ന ‘പൃഥ്വിരാജ്’ ചിത്രത്തിനെതിരെയാണ് ബഹിഷ്‌ക്കരണ കാംപയിന്‍ നടക്കുന്നത്. ചിത്രത്തിലെ രജ്പുത് പരാമര്‍ശം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് #BoycottPrithvirajMovie എന്ന ഹാഷ്ടാഗില്‍ നടക്കുന്ന കാംപയിന്‍. സമൂഹമാധ്യമങ്ങളിലെ കാംപയിനിനു പുറമെ അജ്മീറിലടക്കം പ്രതിഷേധ പരിപാടികളും നടക്കുന്നുണ്ട്.

2020ല്‍ ചിത്രം പ്രഖ്യാപിച്ചതുതൊട്ടു തന്നെ ‘പൃഥ്വിരാജി’നെതിരെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. അജ്മീറിലെ വൈശാലി നഗറിലുള്ള ദേവനാരായണ്‍ ക്ഷേത്രത്തിലെ പൂജാരിമാരുടെ നേതൃത്വത്തില്‍ ഗുജ്ജാര്‍ സമുദായം ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ ജില്ലാ കലക്ടര്‍ക്ക് ഇവര്‍ മെമോറാണ്ടം സമര്‍പ്പിക്കുകയും റോഡ് ഉപരോധമടക്കുള്ള സമരമാര്‍ഗങ്ങളിലേക്ക് നീങ്ങുകയും ചെയ്തിട്ടുണ്ട്. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ചിത്രത്തിന്റെ പ്രദര്‍ശനം തടയുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ചിത്രത്തില്‍ രജ്പുത് എന്ന പദം പ്രയോഗിച്ചതാണ് പ്രതിഷേധങ്ങള്‍ക്കു കാരണമായി പറയുന്നത്. ‘പൃഥ്വിരാജ്’ എന്ന ചിത്രത്തിന്റെ പേര് മാറ്റണമെന്നും പൃഥ്വിരാജ് ചൗഹാനെന്ന ഭരണാധികാരിയുടെ മുഴുവന്‍ പേര് ചേര്‍ക്കണമെന്നും ആള്‍ ഇന്ത്യാ വീര്‍ ഗുജ്ജാര്‍ സമാജ് പരിഷ്‌ക്കരണ സമിതി അധ്യക്ഷന്‍ ഹര്‍ചന്ദ് ഗുജ്ജാര്‍ പറഞ്ഞു.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്