മുത്തച്ഛനെ അപമാനിച്ച ബാലയ്യയ്ക്ക് മറുപടിയുമായി നാഗചൈതന്യ, കൈയടിച്ച് ആരാധകര്‍

കഴിഞ്ഞ ദിവസം തന്റെ പുതിയ ചിത്രം വീരസിംഹ റെഡ്ഡിയുടെ പ്രമോഷന്‍ പരിപാടിയ്ക്കിടെ നാഗാര്‍ജുനയുടെ പിതാവ് അക്കിനേനി നാഗേശ്വര റാവുവിനെക്കുറിച്ച് നന്ദമൂരി ബാലകൃഷ്ണ നടത്തിയ ചില പ്രസ്താവനകള്‍ വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. തലുങ്ക് സിനിമാ ഇതിഹാസമായ അക്കിനേനി നാഗേശ്വരറാവുവിനെക്കുറിച്ച്
‘എന്റെ അച്ഛന്‍ സീനിയര്‍ എന്‍ടിആറിന് ചില സമകാലികര്‍ ഉണ്ടായിരുന്നു, രംഗ റാവു (എസ് വി രംഗ റാവുവിനെ പരാമര്‍ശിച്ച്), അക്കിനേനിയോ തൊക്കിനേനിയോ മറ്റോ ‘ എന്നായിരുന്നു ബാലകൃഷ്ണ പറഞ്ഞത്. ഈ പരാമര്‍ശത്തിനെതിരെ ആരാധകര്‍ രംഗത്ത് വന്നിരുന്നു.

ഇപ്പോഴിതാ ബാലകൃഷ്ണയുടെ അഭിപ്രായത്തോട് പ്രതികരിച്ചിരിക്കുകയാണ് എഎന്‍ആറിന്റെ ചെറുമകനായ നാഗ ചൈതന്യ. ചൊവ്വാഴ്ചയാണ് അദ്ദേഹം തന്റെ അതൃപ്തി അറിയിച്ച് പ്രസ്താവന ഇറക്കിയത്. ‘നന്ദമുരി താരക രാമറാവു ഗാരു, അക്കിനേനി നാഗേശ്വര റാവു ഗാരു, എസ് വി രംഗ റാവു ഗാരു എന്നിവരുടെ സര്‍ഗ്ഗാത്മക സംഭാവനകള്‍ തെലുങ്ക് സിനിമയുടെ അഭിമാനവും നെടുംതൂണുകളുമാണ്. അവരോട് അനാദരവ് കാണിക്കുന്നത് നമ്മളെത്തന്നെ അപകീര്‍ത്തിപ്പെടുത്തുകയാണ്-അദ്ദേഹം പറഞ്ഞു.

നാഗചൈതന്യയുടെ സഹോദരന്‍ അഖില്‍ അക്കിനേനിയും ഇതേ വാക്കുകള്‍ തന്നെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു എന്നാല്‍ ഇതു സംബന്ധിച്ച് ഇതുവരെ പ്രതികരിക്കാന്‍ നാഗാര്‍ജുന തയ്യാറായിട്ടില്ല.

Latest Stories

എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം ലഭിച്ചു; ഉപാധികളോടെ ജാമ്യം അനുവദിച്ചത് അതിജീവിത മൊഴിമാറ്റിയതോടെ

കാമുകിമാരല്ല മാപ്പ് ചോദിക്കണ്ടത്, ഞങ്ങളുടെ ക്ഷേത്രത്തില്‍ വന്ന് സല്‍മാന്‍ ക്ഷമ പറയണം: ബിഷ്ണോയ് സമുദായം

ഭര്‍ത്താവ് കുര്‍ക്കുറേ വാങ്ങി നല്‍കിയില്ല; വിവാഹ മോചനം തേടി യുവതി

നസ്‌ലെന്‍ പോപ്പുലർ യങ് സ്റ്റാർ ആവുമെന്ന് അന്നേ പറഞ്ഞിരുന്നു; ചർച്ചയായി പൃഥ്വിയുടെ വാക്കുകൾ

ഈ ഇന്ത്യൻ പ്രീമിയർ ലീഗ് ഒകെ വെറും വേസ്റ്റ്, പുതിയ തലമുറ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കൂ; കാരണങ്ങൾ നികത്തി ദിലീപ് വെങ്‌സർക്കാർ

150 പവനും കാറും വേണം; നവവധുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരില്‍

തേപ്പ് കിട്ടിയോ? സെയ്ഫിന് ഇതെന്തുപറ്റി? 'കരീന' എന്ന് എഴുതിയ ടാറ്റൂ മായ്ച്ച് താരം! ചര്‍ച്ചയാകുന്നു

IPL 2024: അവൻ ഉള്ളിടത് ഞങ്ങൾ വേണ്ട, മുംബൈ ഇന്ത്യൻസ് പരിശീന സെക്ഷനിൽ നടന്നത് അപ്രതീക്ഷിത സംഭവങ്ങൾ; ഞെട്ടലിൽ ആരാധകർ

തബു ഹോളിവുഡിലേക്ക്; ഒരുങ്ങുന്നത് 'ഡ്യൂൺ പ്രീക്വൽ'

മഞ്ഞപ്പിത്തം; നാല് ജില്ലകളിൽ ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്