'ഗോഡ്ഫാദര്‍' കോപ്പിയടിച്ച് അക്ഷയ് കുമാറിന്റെ 'ഹൗസഫുള്‍ 5'; ട്രെയ്‌ലര്‍ ചര്‍ച്ചയാകുന്നു

മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റ് ചിത്രം ‘ഗോഡ്ഫാദര്‍’ സിനിമ കോപ്പിയടിച്ച് അക്ഷയ് കുമാറിന്റെ ‘ഹൗസഫുള്‍ 5’. ബോളിവുഡിലെ ഹിറ്റ് കോമഡി ഫ്രാഞ്ചൈസി ചിത്രങ്ങളില്‍ ഒന്നാണ് ഹൗസ്ഫുള്‍. ചിത്രത്തിന്റെ അഞ്ചാം ഭാഗത്തിന്റെ ട്രെയ്‌ലര്‍ ആണ് ചര്‍ച്ചകളില്‍ ഇടം നേടിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് തരുണ്‍ മന്‍സുഖാനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ എത്തിയത്.

ഗോഡ്ഫാദര്‍ സിനിമയിലെ ക്ലൈമാക്‌സ് രംഗത്തില്‍ ശങ്കരാടിയെ വച്ചുള്ള കോമഡി രംഗം അതുപോലെ ചിത്രത്തില്‍ പകര്‍ത്തിയത് ട്രെയലറില്‍ കാണാം. അഭിഷേക് ബച്ചന്‍, റിതേഷ് ദേശ്മുഖ്, ജാക്വലിന്‍ ഫെര്‍ണാണ്ടസ്, നര്‍ഗീസ് ഫക്രി, ജാക്കി ഷ്രോഫ്, ചങ്കി പാണ്ഡെ തുടങ്ങി ആദ്യ ചിത്രങ്ങളില്‍ ഉണ്ടായിരുന്ന മിക്ക താരങ്ങളും അഞ്ചാം ഭാഗത്തിലുമുണ്ട്.

കൂടാതെ സോനം ബജ്‌വ, സഞ്ജയ് ദത്ത്, നാനാ പടേക്കര്‍, ചിത്രാംഗദ സിങ്, ഫര്‍ദീന്‍ ഖാന്‍, ജോണി ലിവര്‍, ശ്രേയസ് തല്‍പാഡെ, ഡിനോ മോറിയ, രഞ്ജിത്, സൗന്ദര്യ ശര്‍മ, നികിതിന്‍ ധീര്‍, ആകാശ്ദീപ് സാബിര്‍ എന്നീ താരങ്ങളും ചിത്രത്തിലുണ്ട്. സാജിദ് നദിയാദ്‌വാല നിര്‍മ്മിക്കുന്ന ചിത്രം ജൂണ്‍ 6ന് ആണ് റിലീസ് ചെയ്യുന്നത്.

അതേസമയം, 2010ല്‍ ആണ് ഹൗസ്ഫുള്‍ എന്ന ആദ്യ ചിത്രം എത്തിയത്. 2012ല്‍ ഹൗസ്ഫുള്‍ 2 എത്തി. ഈ രണ്ട് സിനിമകളും സാജിദ് ഖാന്‍ ആണ് സംവിധാനം ചെയ്തത്. 2016ല്‍ എത്തിയ ഹൗസ്ഫുള്‍ 3 സാജിദ് ഖാനും ഫര്‍ഹാദ് സാംജിയും ചേര്‍ന്നാണ് ഒരുക്കിയത്. 2019ല്‍ റിലീസ് ചെയ്ത ഹൗസ്ഫുള്‍ 4 ഫര്‍ഹാദ് സാംജിയുടെ സംവിധാനത്തിലാണ് എത്തിയത്.

Latest Stories

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്, കോഴിക്കോട് ഓറഞ്ച് അലർട്ട് തുടരുന്നു

'യുഡിഎഫ്‌ സര്‍ക്കാർ ബിജെപിയുടെ പാതയിൽ, ഇ പി ജയരാജനെതിരെ കേസ് എടുക്കാനുള്ള നീക്കം രാഷ്‌ട്രീയ പ്രേരിതം'; വിമർശിച്ച് എം വി ഗോവിന്ദൻ

എംഎസ്‌സി എൽസ അപകടം; കപ്പലിലെ അപകടകരമായ വസ്തുക്കൾ നീക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണമെന്ന് കെഎസ്ഇബി

'പിഎം ശ്രീ പദ്ധതി കഴിഞ്ഞ ഗവണ്‍മെന്റ് ആരോരുമറിയാതെ ഒപ്പിട്ടതാണ്, ആദ്യം ഉപസമിതി വിഷയം പഠിക്കട്ടെ'; രമേശ് ചെന്നിത്തല

'വീട്ടിൽ പോവണ്ടേ ചേട്ടാ... കണ്ടക്ടറോട് കൈകൂപ്പി വിദ്യാർത്ഥി, നടക്കില്ലെന്ന് പ്രൈവറ്റ് ബസ് കണ്ടക്ടർ'; സംഭവം വടക്കാഞ്ചേരിയില്‍, പരാതി നൽകി എസ്എഫ്ഐ

'നമ്മളാണ് ഇൻസ്റ്റഗ്രാമിലെ ഫേമസ് കപ്പിൾ' എന്ന് മോദിയോട് മെലോണി; വീണ്ടും ട്രെന്റായി 'മെലോഡി'

'എല്ലാ വശങ്ങളും പരിശോധിച്ച ശേഷം തുടര്‍ നടപടി, പിഎം ശ്രീയില്‍ ഒപ്പിട്ട് ഈ പ്രതിസന്ധി ഉണ്ടാക്കിയത് കഴിഞ്ഞ ഗവണ്‍മെന്റ്'; എന്‍ ഷംസുദ്ദീന്‍

ഇൻഡിഗോ വിമാനത്തിലെ പ്രതിഷേധം: ഇ.പി. ജയരാജനെതിരെ എസ്‌ഐടി അന്വേഷണം

'പ്രിയദർശിനി ബസിൽ ടിക്കറ്റിന് പണം തരാൻ യാത്രക്കാരി തയാറായാലും വാങ്ങില്ല, അത് പലവിധ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും'; മന്ത്രി സിപി ജോൺ