നയന്‍താരയുമായി കൊമ്പുകോര്‍ത്ത് അജ്മല്‍; നടന്റെ ശക്തമായ തിരിച്ചുവരവ്

ഒരിടവേളയ്ക്ക് ശേഷം വീണ്ടുമൊരു ശക്തമായ കഥാപാത്രവുമായി ‘നെട്രികണ്ണി’ലൂടെ സിനിമയിലേക്ക് തിരിച്ചെത്തുകയാണ് നടന്‍ അജ്മല്‍ അമീര്‍. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ അജ്മല്‍ അഭിനയിച്ച ചിത്രങ്ങളും കഥാപാത്രങ്ങളും ശ്രദ്ധേയങ്ങളായിരുന്നു. ഇതിനിടെ നടന് സിനിമയില്‍ നിന്നും താരം ഇടവേള എടുത്തു.

പോസ്റ്റ് ഗ്രാജ്വേഷന്‍ പൂര്‍ത്തിയാക്കി രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അജ്മല്‍ അഭിനയിക്കുന്ന ചിത്രമാണ് നെട്രിക്കണ്‍. നയന്‍താര നായികയാവുന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് അജ്മല്‍ എത്തുന്നത്. ഇരുവരുടെയും കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയുള്ള സൈക്കോ ത്രില്ലറാണ് ചിത്രം.

കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് വലിയ സ്വീകരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. നയന്‍താരയും അജ്മലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ച വെയ്ക്കുന്നത് എന്ന് ട്രെയ്‌ലര്‍ വ്യക്തമാക്കുന്നു. നെട്രിക്കണ്‍ തന്റെ അഭിനയ ജീവിതത്തിലെ വലിയൊരു വഴിത്തിരിവാകുമെന്നും തനിക്ക് ശക്തമായൊരു തിരിച്ചുവരവിന് കളമൊരുക്കുമെന്ന ആത്മ വിശ്വാസവുമാണ് അജ്മലിന്.

രാംഗോപാല്‍ വര്‍മ, മിഷ്‌കിന്‍ എന്നീ പ്രഗല്‍ഭ സംവിധായകരുടെ സിനിമകള്‍ ഉള്‍പ്പെടെ ഏതാനും ചിത്രങ്ങളിലാണ് അജ്മല്‍ തുടര്‍ന്ന് അഭിനയിക്കാനിരിക്കുന്നത്. നെട്രിക്കണ്‍ ഓഗസ്റ്റ് 13ന് വെള്ളിയാഴ്ച ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യും.

Latest Stories

ഇന്ന് നാലു ജില്ലകളിൽ ശക്തമായ മഴ; 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ‍്യത; വിവിധ ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട്

കേരളം ശരിയായ ദിശയിലേക്ക് വരണമെങ്കിൽ മോദി നേതൃത്വം നൽകുന്ന ബിജെപി ഭരണത്തിൽ വരണം; ക്രിസ്തുവിന്റെ അനുയായികൾ എൻഡിഎയ്ക്ക് വോട്ട് ചെയ്യണം : അമിത് ഷാ

യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടും, എൽഡിഎഫിന്റെ ഒരു ഡസൻ മന്ത്രിമാർ തോൽക്കും: വി. ഡി. സതീശൻ

വാടാനപ്പള്ളിയിലും കിറ്റ് വിവാദം: ബിജെപി-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; ഗോഡൗണിൽ നടൻ ദേവൻ

'അടുത്ത് വന്നാൽ അപ്പോൾ‌ ബ്ലൗസ് വലിച്ചുകീറണം,വകുപ്പ് ഏതാന്ന് നമുക്കറിയാം'; സ്ത്രീവിരുദ്ധ പരാമർശവുമായി ഇടുക്കി ഡിസിസി പ്രസിഡന്റ്

വയനാട് ദുരന്തബാധിതരോട് കോൺഗ്രസ് മര്യാദ കാണിച്ചില്ല; ഇങ്ങനെയൊരു ഉദാസീനതയും ഉഴപ്പും ഉണ്ടാകാൻ പാടില്ലായിരുന്നു: എം. എൻ. കാരശ്ശേരി

എന്തൊരു മണ്ടത്തരമാണ്, പ്രശാന്ത് വീറിനെയും കാർത്തിക് ശർമ്മയേയും ഇത്രയും കോടിക്ക് വാങ്ങാൻ ഉപദേശിച്ചത് ആരാണ്: തുറന്നടിച്ച് എസ് ബദ്രിനാഥ്

ഗുണ്ടാ അസോസിയേഷൻ യോഗം; കൊല്ലത്തെ കെട്ടിടം സീല്‍ ചെയ്ത് പൊലീസ്

‘അദ്ദേഹത്തെ കിട്ടി' ഇറാൻ വെടിവെച്ച് വീഴ്ത്തിയ എഫ് 15ഇ യുദ്ധവിമാനത്തിലെ പൈലറ്റിനെ കണ്ടെത്തിയെന്ന് ട്രംപ്

താൻ ചെയ്യാത്ത കാര്യം എങ്ങനെയാണ് അറിയുക? അവസാനമാകുമ്പോൾ എന്തെങ്കിലും കൊണ്ടു വരുന്നത് എൽഡിഎഫിന് പണ്ടേയുള്ള ശീലം; : പത്മജ വേണുഗോപാൽ