അടുത്തൊന്നും തിയേറ്ററില്‍ എത്തില്ല, അജിത്തിന്റെ 'വിടാമുയര്‍ച്ചി' വൈകും; കാരണം ഇന്ത്യന്‍ 2വിന്റെ പരാജയം!

അജിത്ത് ചിത്രം ‘വിടാമുയര്‍ച്ചി’യുടെ റിലീസ് നീണ്ടു പോവുകയാണ്. ഒക്ടോബറില്‍ റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം അനിശ്ചിത കാലത്തേക്കാണ് നീട്ടി വച്ചിരിക്കുന്നത്. ലൈക പ്രൊഡക്ഷന്‍സിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധാനം മഗിഴ് തിരുമേനിയാണ്.

കമല്‍ഹാസന്‍-ശങ്കര്‍ ചിത്രം ‘ഇന്ത്യന്‍ 2’ന്റെ പരാജയമാണ് ലൈക പ്രൊഡക്ഷന്‍സിനെ വിടാമുയര്‍ച്ചിയുടെ റിലീസില്‍ നിന്നും പിന്തിരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 300 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന്, ബജറ്റിന്റെ നേര്‍പകുതി രൂപ മാത്രമേ കളക്ഷനായി നേടാനായിട്ടുള്ളു. വന്‍ ഹൈപ്പില്‍ തിയേറ്ററിലെത്തിയ ചിത്രം വലിയ പരാജയമായി മാറുകയായിരുന്നു.

ഈ തിരിച്ചടി വിടാമുയര്‍ച്ചി ഉള്‍പ്പടെയുള്ള ലൈകയുടെ അടുത്ത നിര്‍മ്മാണ സംരംഭങ്ങളെ ബാധിച്ചതായാണ് റിപ്പോര്‍ട്ട്. നിലവില്‍ രജനികാന്ത് നായകനാകുന്ന ‘വേട്ടയ്യന്‍’ എന്ന സിനിമയുടെ റിലീസ് പരിപാടികളിലാണ് ലൈക. ഈ സിനിമ തിയേറ്ററുകളില്‍ വലിയ വിജയം നേടുമെന്നാണ് നിര്‍മ്മാണ കമ്പനിയുടെ പ്രതീക്ഷ.

വേട്ടയ്യന്റെ ബോക്‌സ്ഓഫീസ് കളക്ഷന്‍ പരിഗണിച്ച ശേഷം മാത്രമേ വിടമുയാര്‍ച്ചി റിലീസ് തീയതി പ്രഖ്യാപിക്കുകയുള്ളൂ എന്നാണ് സൂചന. അതേസമയം, 2022ല്‍ പുറത്തിറങ്ങിയ അജിത്ത് ചിത്രം ‘വലിമൈ’യ്ക്ക് ശേഷം പ്രഖ്യാപിച്ച ചിത്രമാണ് വിടാമുയര്‍ച്ചി. വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു ഇത്.

എന്നാല്‍ ആറ് മാസത്തിന് ശേഷം വിഘ്‌നേശ് ശിവനെ സിനിമയില്‍ നിന്നും മാറ്റുകയായിരുന്നു. പിന്നീടാണ് മഗിഴ് തിരുമേനി ചിത്രത്തിലേക്ക് വന്നത്. അസര്‍ബൈജാനിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. ഷൂട്ടിംഗിനിടെ അജിത്തിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ