ബോളിവുഡില്‍ അമിതാഭ് ബച്ചന്‍, കോളിവുഡില്‍ തല അജിത്ത്; 'നേര്‍കൊണ്ട പാര്‍വൈ' ട്രെയിലര്‍

തല അജിത്ത് വക്കീല്‍ വേഷത്തിലെത്തുന്ന നേര്‍കൊണ്ട പാര്‍വൈയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ബോളിവുഡില്‍ അമിതാഭ് ബച്ചന്‍ അഭിനയിച്ച പിങ്ക് എന്ന ചിത്രത്തിന്റെ റീമേക്കാണ് “നേര്‍കൊണ്ട പാര്‍വൈ”. പിങ്കില്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച കഥാപാത്രത്തെ “നേര്‍കൊണ്ട പാര്‍വൈ”യില്‍ അവതരിപ്പിക്കുന്നത് അജിത്താണ്. ശക്തമായ ഒരു വക്കീല്‍ കഥാപാത്രമാണിത്. മികച്ച സ്വീകാര്യത നേടുന്ന ട്രെയിലര്‍ അഞ്ചു ലക്ഷത്തിന് മേല്‍ കാഴ്ചക്കാരുമായി യൂട്യൂബ് ട്രെന്ഡിംഗില്‍ ഒന്നാമതുണ്ട്.

എച്ച്. വിനോദ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ബേ വ്യൂ പ്രോജെക്ടസിന്റെ ബാനറില്‍ ബോളിവുഡ് നിര്‍മ്മാതാവും അന്തരിച്ച നടി ശ്രീദേവിയുടെ ഭര്‍ത്താവുമായ ബോണി കപൂര്‍ ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. “പിങ്ക്” തമിഴിലേക്ക് റിമേക്ക് ചെയ്യാനുള്ള താല്‍പര്യം പ്രകടിപ്പിച്ചത് അജിത്തായിരുന്നെന്ന് ബോണി കപൂര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

പിങ്കില്‍ തപ്‌സി അവതരിപ്പിച്ച കഥാപാത്രത്തെ ശ്രദ്ധ ശ്രീനാഥാണ് തമിഴില്‍ കൈകാര്യം ചെയ്യുക. അഭിരാമി വെങ്കടാചലം, ആന്‍ഡ്രിയ തരിയന്‍ഗ്, ആദിക് രവിചന്ദ്രന്‍, അര്‍ജുന്‍ ചിദംബരം, അശ്വിന്‍ റാവു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. മഹേഷിന്റെ പ്രതികാരത്തില്‍ വില്ലനായി എത്തിയ സുജിത്ത് ശങ്കറും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നു. നീരവ് ഷായാണ് ഛായാഗ്രഹണം. യുവന്‍ ശങ്കര്‍ രാജ സംഗീതം. ചിത്രം ഓഗസ്റ്റ് 10ന് തിയേറ്ററുകളിലെത്തും.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...