സോഷ്യല്‍ മീഡിയയില്‍ വൈറലായി അജഗജാന്തരം ടീമിന്റെ ക്ഷണക്കത്ത്; 23നു പൂരത്തിന്റെ കൊടിയേറ്റ്..!

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയിലിന്് ശേഷം ടിനു പാപ്പച്ചന്‍ ഒരുക്കിയ ചിത്രമാണ് അജഗജാന്തരം. ആന്റണി വര്‍ഗീസ് നായകനായി എത്തുന്ന ഈ ആക്ഷന്‍ ചിത്രം ഈ വരുന്ന ഇരുപത്തിമൂന്നിനു ആണ് റിലീസ് ചെയ്യാന്‍ പോകുന്നത്. ഇതിലെ ഒരു ഗാനവും അതുപോലെ ഇതിന്റെ കിടിലന്‍ ട്രെയ്ലറും സോഷ്യല്‍ മീഡിയയില്‍ തരംഗമായി കഴിഞ്ഞു. ഇപ്പോഴിതാ പ്രൊമോഷനോടനുബന്ധിച്ച് അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയ ക്ഷണപത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റായിരിക്കുന്നത്.

പൂരത്തിന്റേയും ആനയുടേയും കഥ പറയുന്ന സിനിമയ്ക്കായി പരമ്പരാഗത ശൈലിയിലുള്ള ഉത്സവ നോട്ടീസ് ആണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുന്നത്. തലയുയര്‍ത്തി നില്‍ക്കുന്ന കരിവീരനും ഉത്സവതാളം സമ്മാനിക്കുന്ന ചെണ്ടയും ഹൈലൈറ്റ് ആയി നില്‍ക്കുന്ന ഈ ക്ഷണക്കത്തു, പൂരത്തിനു നാട്ടുകാരെ ക്ഷണിക്കുന്ന അമ്പലക്കമ്മിറ്റിക്കാരെ അനുസ്മരിപ്പിക്കുന്നതാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം.

കേരളമെമ്പാടും സൈക്കിളില്‍ ചുറ്റിയാണ് അണിയറ പ്രവര്‍ത്തകര്‍ നോട്ടീസ് വിതരണം നടത്തുന്നത് എന്നും എടുത്തു പറയേണ്ട കാര്യമാണ്. നാട്ടിലെ ഉത്സവത്തിന് ആദ്യമായി ആനയെ കൊണ്ടുവരുന്നതും തുടര്‍ന്ന് നാട്ടുകാരായ യുവാക്കളും ആനപാപ്പാന്മാരും തമ്മില്‍ സംഘര്‍ഷം ഉടലെടുക്കുന്നതുമാണ് ഈ ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന.

ആന്റണി വര്‍ഗീസിനൊപ്പം, കിച്ചു ടെല്ലസ്, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍, സുധി കോപ്പ, വിനീത് വിശ്വം, സാബു മോന്‍, ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, ടിറ്റോ വില്‍സണ്‍, ബിട്ടോ ഡേവിസ് സിനോജ് വര്‍ഗീസ് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം സില്‍വര്‍ ബേ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എമ്മാനുവല്‍ ജോസഫും അജിത് തലാപ്പിള്ളിയും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. നടന്‍ കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവര്‍ ചേര്‍ന്ന് രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ജിന്റോ ജോര്‍ജ്, സംഗീതമൊരുക്കിയത് ജസ്റ്റിന്‍ വര്‍ഗീസ് എന്നിവരാണ്. ഷമീര്‍ മുഹമ്മദ് ആണ് ഇതിന്റെ എഡിറ്റര്‍.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി