സ്‌നേഹിക്കാനും നഷ്ടങ്ങളെ കൈകാര്യം ചെയ്യാനും അവള്‍ എന്നെ പഠിപ്പിച്ചു: അഹാന കൃഷ്ണ

വിടര്‍ന്ന കണ്ണുകളുള്ള സുന്ദരി എന്ന വിശേഷണത്തോടെ മലയാള സിനിമാ പ്രേമികളുടെ പ്രിയങ്കരിയായ നടിയാണ് അഹാന കൃഷ്ണ. താര കുടുംബത്തില്‍ നിന്നു വരുന്ന അഹാന വെള്ളിത്തിരയിലും മിനി സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നടന്‍ കൃഷ്ണകുമാറിന്റെ മൂത്ത മകളാണ്. ഇപ്പോള്‍ യുവനടന്‍ ടൊവീനോയുടെ നായികയായി ലൂക്കയിലൂടെ എത്തി പ്രേക്ഷക മനംകവര്‍ന്ന അഹാന “പതിനെട്ടാം പടി”യിലൂടെയും പ്രേക്ഷ പ്രശംസ പിടിച്ചു പറ്റുകയാണ്. ചിത്രത്തിലെ ആനി എന്ന കഥാപാത്രം തന്നെ സ്‌നേഹിക്കാനും നഷ്ടങ്ങളെ കൈകാര്യം ചെയ്യാനും പഠിപ്പിച്ചു എന്ന് അഹാന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

“എനിക്ക് സ്വപ്‌നതുല്യമായ ഒരു ഇന്‍ട്രോ ഷോട്ട് നല്‍കിയതിന് ശങ്കര്‍ രാമകൃഷ്ണന് നന്ദി. ആ രംഗമെടുത്തപ്പോഴും തിയേറ്ററില്‍ അത് കണ്ടപ്പോഴും എനിക്കത് വിശ്വസിക്കാനായില്ല. ഒരു ദിവസം മുഴുവന്‍ സാരിയില്‍ ചുറ്റിക്കറങ്ങാന്‍ ആനി എന്നെ പഠിപ്പിച്ചു. സ്‌നേഹിക്കാനും നഷ്ടങ്ങളെ കൈകാര്യം ചെയ്യാനും ആനി എന്നെ പഠിപ്പിച്ചു. ആനി എന്നാല്‍ പതിനെട്ടാം പടി എന്ന ഒരു വലിയ സിനിമയുടെ ചെറിയ ഭാഗമാണ്. എന്നിരുന്നാലും എന്റെ ഹൃദയം നിറയെ ഞാന്‍ അവളെ സ്‌നേഹിക്കുന്നു” അഹാന കുറിച്ചു.

https://www.instagram.com/p/BzibCKuALpO/?utm_source=ig_web_copy_link

നടനും എഴുത്തുകാരനുമായ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത പതിനെട്ടാം പടി കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജോണ്‍ ഏബ്രഹാം പാലയ്ക്കലായുള്ള മമ്മൂട്ടിയുടെ പ്രകടനവും മറ്റ് താരങ്ങളുടെയും പുതുമുഖങ്ങളുടെയും അഭിനയവും ഗംഭീരമായിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

Latest Stories

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്