പിടിവിടാതെ ഡീപ് ഫേക്ക് വീഡിയോകൾ; ഇത്തവണ ഇരയായത് ആലിയ ഭട്ട്

സിനിമ താരങ്ങളുടെ ഡീപ് ഫേക്ക് വീഡിയോകൾ പ്രചരിപ്പിക്കുന്നത് സമീപകാലത്ത് വലിയ വാർത്തകളായിരുന്നു. ഒർജിനൽ വീഡിയോയിൽ നിന്നും എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ചെറിയ മാറ്റങ്ങൾ വരുത്തിയാണ് ഇത്തരം ഡീപ് ഫേക്ക് വീഡിയോകൾ നിർമ്മിക്കുന്നത്. സമീപകാലത്ത് രശ്മിക മന്ദാന, കാജോൾ, കത്രീന കൈഫ് തുടങ്ങീ നിരവധി താരങ്ങളാണ് ഡീപ് ഫേക്കിന് ഇരയായത്.

ഇപ്പോഴിതാ ബോളിവുഡ് താരം ആലിയ ഭട്ടും ഡീപ് ഫേക്ക് വീഡിയോക്ക് ഇരയായിരിക്കുകയാണ്. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായ ഒരു യുവതിയുടെ വീഡിയോ എഡിറ്റ് ചെയ്ത് ആലിയയുടേതാണെന്ന വ്യാജേന സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയാണ് ഇപ്പോൾ.

No photo description available.

ഒരു ലക്ഷം വരെ പിഴയും മൂന്ന് വര്ഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ് ഡീപ് ഫേക്ക് വീഡിയോകൾ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിലൂടെ കുറ്റവാളിക്ക് മേൽ ചുമത്തുന്നത്.

രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ബീഹാർ യുവാവിനെ ചോദ്യം ചെയ്തെങ്കിലും അന്വേഷണത്തിൽ കാര്യമായ പുരോഗതിയൊന്നും പിന്നീട് ഉണ്ടായില്ല. എ ഐ സാങ്കേതികവിദ്യയുടെ ദുരുപയോഗമാണ്  ഇത്തരത്തിൽ ഡീപ് ഫേക്ക് വീഡിയോകൾ പ്രചരിപ്പിക്കാൻ  പ്രേരിപ്പിക്കുന്നത്.

Latest Stories

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും