'മിന്നല്‍ മുരളി'യ്ക്ക് ശേഷം 'ആര്‍.ഡി.എക്‌സു'മായി സോഫിയ പോള്‍

മിന്നല്‍ മുരളിക്ക് ശേഷം ആക്ഷന്‍ ത്രില്ലറുമായി സോഫിയ പോള്‍. ഷെയ്ന്‍ നിഗം നായകനായി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ‘ആര്‍ ഡി എക്‌സ്’ ആണ് ഒരുങ്ങുന്നത്. ഷെയ്‌നൊപ്പം ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ഒരു പവര്‍ പാക്ക്ഡ് ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ പോസ്റ്ററും ഷെയ്ന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. കെജിഎഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങളുടെ ആക്ഷന്‍ ഡയറക്ടേഴ്‌സായ അന്‍ബറിവാണ് ചിത്രത്തിന് വേണ്ടി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്.

‘മിന്നല്‍ മുരളി’ കൂടാതെ ബാംഗ്ലൂര്‍ ഡേയ്‌സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പടയോട്ടം തുടങ്ങിയ ചിത്രങ്ങളാണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് നിര്‍മ്മിച്ചിട്ടുള്ളത്.

‘ബര്‍മുഡ’യാണ് ഷെയ്‌നിന്റേതായി ഇനി റിലീസിന് തയ്യാറായിരിക്കുന്ന ചിത്രം. കൂടാതെ ഷെയ്ന്‍ ആദ്യമായി സംവിധാനവും, കഥയും തിരക്കഥയും ക്യാമറയും എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ഒരു ഷോര്‍ട്ട്ഫിലിമിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കിലാണ്. ‘സംവേര്‍’ എന്നാണ് ഹ്രസ്വചിത്രത്തിന്റെ പേര്.

Latest Stories

ഐപിഎല്‍ 2024: ഒടുവില്‍ 24.75 കോടിയുടെ ലോട്ടറി അടിച്ചു, സണ്‍റൈസേഴ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത ഫൈനലില്‍

അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ അതിക്രമം അംഗീകരിക്കാനാവില്ല; സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്