കീര്‍ത്തിയ്ക്ക് 'അനിയത്തി ശാപം'; അണ്ണാത്തെയ്ക്ക് പിന്നാലെ ഭോലാ ശങ്കറും പരാജയം

അടുത്തിറങ്ങിയ ചിരഞ്ജീവി ചിത്രങ്ങളില്‍ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്ന ചിത്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ഭോലാ ശങ്കര്‍. അജിത്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘വേതാളം’ സിനിമയുടെ റീമേക്ക് ആയി എത്തിയ ചിത്രത്തില്‍ ചിരഞ്ജീവിയുടെ സഹോദരി വേഷത്തില്‍ കീര്‍ത്തി സുരേഷാണ് അഭിനയിച്ചത്.

നടി സഹോദരീ വേഷം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണിത്. നേരത്തെ രജിനികാന്തിന്റെ സഹോദരിയായി അണ്ണാത്തെ എന്ന ചിത്രത്തില്‍ താരം അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയും പരാജയപ്പെടുകയായിരുന്നു. ഇതോടെ സഹോദരി വേഷങ്ങല്‍ കീര്‍ത്തിയ്ക്ക് ഭാഗ്യമല്ലെന്നാണ് ആരാധകര്‍ പറയുന്നത്.

വലിയ പ്രതിഫലം നല്‍കിയാണ് കീര്‍ത്തിയെക്കൊണ്ട് ഈ ചിത്രത്തില്‍ അനിയത്തി വേഷം ചെയ്യിച്ചത്. തമിഴില്‍ ലക്ഷ്മി മേനോന്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് തെലുങ്കില്‍ കീര്‍ത്തി സുരേഷ് അവതരിപ്പിച്ചത്. തമന്നയാണ് ചിത്രത്തിലെ നായിക.

മെഹര്‍ രമേശ് സംവിധാനം ചെയ്ക ഭോലാ ശങ്കര്‍ റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിട്ടപ്പോള്‍ ആകെ നേടിയത് 35 കോടി രൂപ മാത്രമാണ്. എണ്‍പത് കോടിക്കു മുകളിലാണ് സിനിമയുടെ ബജറ്റ്.

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി