കോണ്‍ഗ്രസിലും ബി.ജെ.പിയിലും എനിക്ക് സുഹൃത്തുക്കളുണ്ട്, രാഷ്ട്രീയലാഭത്തിന് വേണ്ടി എന്റെ പേര് വലിച്ചിഴയ്ക്കരുത്; രൂക്ഷവിമര്‍ശനവുമായി അദ്‌നാന്‍ സാമി

രാഷ്ട്രീയ ലാഭത്തിനായി തന്റെ പേര് വലിച്ചിഴക്കുന്നുവെന്ന് അദ്‌നാന്‍ സാമി. പദ്മശ്രീ അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ട്. അതില്‍ കേന്ദ്ര സര്‍ക്കാരിനോട് നന്ദിയുണ്ട്. അദ്‌നാന്‍ സാമി ആവശ്യപ്പെട്ടു.

2016-ലാണ് തനിക്ക് ഇന്ത്യയുടെ പൗരത്വം ലഭിച്ചത്. പാക് പൗരനായിരുന്നപ്പോള്‍ നൗഷാദ് അവാര്‍ഡ് നല്‍കിയ കോണ്‍ഗ്രസ് പാര്‍ട്ടിയാണ് ഇപ്പോള്‍ തനിക്കെതിരായ പ്രചാരണങ്ങളില്‍ മുന്നിലുള്ളത്. പ്രത്യേകിച്ച് മറ്റ് വിഷയങ്ങളൊന്നും ഇല്ലാത്തതിനാലാണ് കോണ്‍ഗ്രസ് പാര്‍ട്ടി തന്റെ പേരില്‍ വിവാദമുണ്ടാക്കുന്നത്.

ഫൈറ്റര്‍ വിമാനങ്ങളിലെ പൈലറ്റായിരുന്നു തന്റെ പിതാവ്. പിതാവിന് ലഭിച്ച അവാര്‍ഡിന്റെ ഒരു ആനുകൂല്യവും താന്‍ സ്വീകരിച്ചിട്ടില്ല. അതുപോലെ തന്നെ തനിക്ക് ലഭിച്ച അവാര്‍ഡിന് പിതാവിന് പ്രസക്തിയില്ലെന്നും അദ്‌നാന്‍ സാമി പറഞ്ഞു.

രാജ്യത്ത് നിലവിലുള്ള പല പ്രശ്‌നങ്ങളിലേക്ക് തന്റെ പേര് വലിച്ചിഴക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. പാക് സേനയിലെ പൈലറ്റായിരുന്ന അദ്‌നാന്‍ സാമിയുടെ പിതാവിന്റെ പേരുയര്‍ത്തി കോണ്‍ഗ്രസ് വക്താവ് ജയ്വീര്‍ ഷെര്‍ഗില്‍ നടത്തിയ പരാമര്‍ശങ്ങളെ കുറിച്ച് രൂക്ഷമായാണ് അദ്‌നാന്‍ സാമി പ്രതികരിച്ചത്. കോണ്‍ഗ്രസിലും ബിജെപിയിലും തനിക്ക് സുഹൃത്തുക്കളുണ്ട്. തനിക്ക് സ്‌നേഹമുള്ളത് സംഗീതത്തോടാണെന്നും അദ്‌നാന്‍ സാമി കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ വിമര്‍ശിക്കുന്നവര്‍ പ്രായം കുറഞ്ഞവരാണ് . അവര്‍ക്ക് മുതിര്‍ന്നവരെയെങ്ങനെ ബഹുമാനിക്കണമെന്ന് അറിയില്ലെന്നും അദ്‌നാന്‍ സാമി പറഞ്ഞു.

Latest Stories

ഹോസ്റ്റൽ ശുചിമുറിയിലെ പ്രസവം; യുവതിയെ വിവാഹം കഴിക്കാൻ തയാറാണെന്ന് കുഞ്ഞിന്റെ അച്ഛൻ

ആ സിനിമയ്ക്ക് ശേഷം ആളുകൾ എന്റെയടുത്ത് നിന്ന് മാജിക് പ്രതീക്ഷിക്കുകയാണ്, എനിക്ക് ആ കാര്യം ഒളിച്ചുവയ്‌ക്കേണ്ട കാര്യമില്ല : ഫഹദ് ഫാസിൽ

ഞാന്‍ വെറും പൊട്ടന്‍, എനിക്ക് ഇത്രേം വാല്യു മതി, നീ തരാന്‍ നില്‍ക്കണ്ട; കണ്ടതില്‍ കൗശലക്കാരനും കള്ളനും ആയ വ്യക്തി; നിഷാദ് കോയയ്‌ക്കെതിരെ 'ഗില്ലാപ്പി'

ഇന്ത്യയുടെ ലോകകപ്പ് ജേഴ്സി: കാവിയിൽ കലിതുള്ളി ആരാധകർ, ഇനി മുതൽ നമ്മൾ മെൻ ഇൻ ബ്ലൂ അല്ല മെൻ ഇൻ കാവി

ഐപിഎല്‍ 2024: 'എന്റെ ബോളിംഗ് കൊള്ളാം'; സ്വയം പ്രശംസയുമായി ഹാര്‍ദ്ദിക് പാണ്ഡ്യ

സിവി ആനന്ദബോസിനെതിരായ ലൈംഗിക പീഡനക്കേസ്; ഗവര്‍ണര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നു; ഗുരുതര ആരോപണവുമായി പരാതിക്കാരി

കഞ്ചിക്കോട് ട്രെയിനിടിച്ച് ആന ചെരിഞ്ഞ സംഭവം; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ

സാഹചര്യം അനുസരിച്ച് കളിക്കാൻ അവനറിയില്ല, ടീമിന് ഒരു ആവശ്യവും ഇല്ലാത്തപ്പോൾ വമ്പൻ ഷോട്ടുകൾ കളിക്കും; സൂപ്പർ താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

സേനാപതിയെ പിന്നിലാക്കി ടർബോ ജോസ്; ഐഎംഡിബിയിൽ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യൻ മൂവീസിൽ 'ടർബോ' രണ്ടാം സ്ഥാനത്ത്!

വ്യാജ ആനിമേറ്റഡ് വീഡിയോ പ്രചരിപ്പിച്ചു; ദേശീയ അധ്യക്ഷന്‍ ജെപി നദ്ദക്കെതിരെ കേസെടുത്ത് കര്‍ണാടക പൊലീസ്; ബിജെപിക്ക് തിരിച്ചടി