തൃശൂർ പൂരത്തിനും യന്ത്ര ആന? യന്ത്ര ആനകളെ സമർപ്പിച്ച നടിമാർ...

നീണ്ട കൊമ്പും തലപ്പൊക്കവുമുള്ള ലക്ഷണമൊത്ത കൊമ്പൻ ഇനി ചിക്കമഗളൂരുവിലെ ക്ഷേത്രത്തിന് സ്വന്തം. വീരഭദ്ര എന്ന് പേരിട്ടിരിക്കുന്ന ഒരു യന്ത്ര ആനയെ സമർപ്പിച്ചിരിക്കുകയാണ് ബോളിവുഡ് താരം ശിൽപ്പ ഷെട്ടി. യന്ത്ര ആനയ്ക്ക് മൂന്ന് മീറ്റർ ഉയരവും 800 കിലോ തൂക്കവുമുണ്ട്. പത്ത് ലക്ഷം രൂപ ചിലവിട്ട് നിർമിച്ച ഈ ആനയെ റബ്ബർ, ഫൈബർ, സ്റ്റീൽ തുടങ്ങിയവ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.

ജീവനുള്ള ആനയെ പോലെ ഇത് കണ്ണുകൾ അടയ്ക്കുകയും തുറക്കുകയും ചെയ്യും. മാത്രമല്ല വലിയ ചെവികൾ ആടുകയും തലയും തുമ്പിക്കൈയും വാലും ഇളക്കുകയും ചെയ്യും. രംഭാപുരി മഠത്തിലെ ജഗദ്ഗുരു രേണുകാചാര്യാ ക്ഷേത്രത്തിലാണ് ശിൽപ്പ യന്ത്ര ആനയെ സമർപ്പിച്ചിരിക്കുന്നത്. ആഘോഷങ്ങൾക്ക് ആനയെ വാടകയ്ക്ക് എടുക്കേണ്ടെന്ന് തീരുമാനിച്ച ക്ഷേത്രമാണിത്. ശ്രീമദ് രംഭാപുരി വീരരുദ്രമുനി ജഗദ്ഗുരുവിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ചാണ് ആനയെ സമർപ്പിച്ചത്. നടിയുടെ ഈ നീക്കത്തിന് അഭിനന്ദിച്ച് നിരവധി മൃഗസ്നേഹികളുടെ സംഘടനകളും മറ്റും രംഗത്തുവന്നിട്ടുണ്ട്.

ഇതോടെ ദക്ഷിണേന്ത്യയിലെ പത്ത് ക്ഷേത്രങ്ങളിൽ യന്ത്ര ആനകളായെന്ന് മൃഗസംരക്ഷണ സംഘടനയായ ‘പെറ്റ’ അറിയിച്ചു. തൃശ്ശൂരിലെ ഇരിഞ്ഞാടപ്പള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടി പാർവതി തിരുവോത്ത് യന്ത്ര ആനയെ സംഭാവന നൽകിയിരുന്നു. കാലടി മറ്റൂർ തൃക്കയിൽ മഹാദേവ ക്ഷേത്രത്തിൽ യന്ത്ര ആനയെ നടക്കിരുത്തി നടി പ്രിയാമണിയും എത്തിയിരുന്നു. മൃഗ സ്‌നേഹികളുടെ സംഘടനയായ പെറ്റയുമായി ചേർന്നാണ് താരം യന്ത്ര ആനയെ സംഭാവന ചെയ്തത്.

നടി വേദിക കേരളത്തിലെ ഒരു ക്ഷേത്രത്തിൽ ആനയെ നടയിരുത്തിയിരുന്നു. പെറ്റ സംഘടനയ്‌ക്ക് വേണ്ടിയാണ് വേദിക കണ്ണൂരിലെ എടയാർ വടക്കുമ്പാട് ശിവവിഷ്ണു ക്ഷേത്രത്തിലേക്ക് വേദിക ആനയെ നൽകിയത്. ബോളിവുഡ് നടി ആദാ ശർമ്മയും ഒരു ക്ഷേത്രത്തിൽ യന്ത്ര ആനയെ സമർപ്പിച്ചിരുന്നു

ജീവനുള്ള ആനകളെ സ്വന്തമാക്കുകയോ വാടകയ്ക്ക് എടുക്കുകയോ ചെയ്യരുത് എന്ന സന്ദേശം പ്രചരിപ്പിക്കുക എന്ന പദ്ധതിയുടെ ഭാഗമായാണ് യന്ത്ര ആനയെ സംഘടന നടയിരുത്തിയതെന്ന് പെറ്റ ഭാരവാഹികൾ നേരത്തെ പറഞ്ഞിരുന്നു. ഈ സന്ദേശത്തിന് കൂടുതൽ ജനപ്രിയത കിട്ടാൻ വേണ്ടിയാണ് നടികളെക്കൂടി ഈ പദ്ധതിയുടെ ഭാഗമാക്കുന്നത്. ഇതോടെ കൂടുതൽ ക്ഷേത്രങ്ങളിൽ യന്ത്ര ആനകൾ എത്തുമെന്ന പ്രതീക്ഷയിലാണ് പെറ്റ.

Latest Stories

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ