പ്രണയം പൂവിട്ടു, സ്വാസിക ഇനി മണവാട്ടി; വരന്‍ സീരിയല്‍ താരം

സിനിമാ-സീരിയല്‍ താരം സ്വാസിക വിവാഹിതയാകുന്നു. ടെലിവിഷന്‍ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരന്‍. പ്രണയവിവാഹമാണ്. ജനുവരി 26ന് തിരുവനന്തപുരത്ത് വിവാഹവും 27ന് കൊച്ചിയില്‍ സുഹൃത്തുക്കള്‍ക്കായി വിവാഹവിരുന്നും സംഘടിപ്പിക്കും.

‘മനം പോലെ മാംഗല്യം’ എന്ന സീരിയലില്‍ ഒന്നിച്ച് അഭിനയിച്ച ശേഷമാണ് സ്വാസികയും പ്രേമും പ്രണയത്തിലാകുന്നത്. ഇരുവരുടെയും ഫോട്ടോഷൂട്ടുകളും ശ്രദ്ധ നേടിയിരുന്നു. തിരുവനന്തപുരം സ്വദേശിയാണ് പ്രേം. വിജയകുമാറിന്റെയും ഗിരിജയുടെയും മകളായ സ്വാസിക മൂവാറ്റുപുഴ സ്വദേശിയാണ്.

View this post on Instagram

A post shared by Swaswika (@swasikavj)

‘വൈഗ’ എന്ന തമിഴ് ചിത്രത്തിലൂടെ 2009ല്‍ ആണ് സ്വാസിക അഭിനയരംഗത്തേക്ക് എത്തുന്നത്. 2010ല്‍ പുറത്തിറങ്ങിയ ‘ഫിഡില്‍’ ആണ് ആദ്യ മലയാള സിനിമ. ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’, ‘പൊറിഞ്ചു മറിയം ജോസ്’, ‘ചതുരം’ എന്നീ ചിത്രങ്ങളിലൂടെയാണ് സ്വാസിക ശ്രദ്ധ നേടുന്നത്.

‘വാസന്തി’ എന്ന ചിത്രത്തിന് താരം മികച്ച സഹനടിക്കുള്ള അവാര്‍ഡ് നേടിയിരുന്നു. 2014 മുതലാണ് സ്വാസിക സീരിയലില്‍ അഭിനയിക്കാന്‍ ആരംഭിച്ചത്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ‘ദത്തുപുത്രി’ എന്ന സീരിയലിലാണ് സ്വാസിക ആദ്യമായി അഭിനയിക്കുന്നത്.

അതേസമയം, ‘വിവേകാനന്ദന്‍ വൈറലാണ്’ എന്ന ചിത്രമാണ് താരത്തിന്റെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. ‘ഉടയോള്‍’, ‘പ്രൈസ് ഓഫ് പൊലീസ്’, ‘ജെന്നിഫര്‍’, ‘വമ്പത്തി’ എന്നീ മലയാള ചിത്രങ്ങളും ‘ലബ്ബര്‍ പന്ത്’ എന്ന തമിഴ് ചിത്രവുമാണ് സ്വാസികയുടെതായി ഒരുങ്ങുന്നത്.

Latest Stories

ലോകത്തിലെ അപൂര്‍വ്വ കളിക്കാരിലൊരാള്‍, പക്ഷേ ഇന്ത്യയില്‍ കിടന്ന് നശിക്കും; വിലയിരുത്തലുമായി അക്രം

മലയാളത്തിന് അഭിമാനമായി 'വടക്കൻ' കാൻ ഫിലിം ഫെസ്റ്റിവലിൽ; മാർഷെ ദു ഫിലിമിൻ്റെ ഫാൻസ്റ്റിക് പവലിയനിൽ തിരഞ്ഞെടുക്കപ്പെട്ടു

ആരാധകരേ ശാന്തരാകുവിന്‍.., ലൂണ ബ്ലാസ്റ്റേഴ്സ് വിടില്ല, ഔദ്യോഗിക പ്രഖ്യാപനം എത്തി

14കാരിയെ വിവാഹം ചെയ്തു, പിന്നാലെ കസ്റ്റഡിയിലെടുത്ത് പൊലീസ്; യുവാവും പെണ്‍കുട്ടിയും കസ്റ്റഡിയില്‍ മരിച്ച നിലയില്‍; സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍

IPL 2024: 'അവര്‍ വെറും കടലാസ് കടുവകള്‍'; പിന്തുണ പിന്‍വലിച്ച് ആഞ്ഞടിച്ച് സുനില്‍ ഗവാസ്‌കര്‍

ഇന്ത്യ ചന്ദ്രനിലിറങ്ങിയപ്പോള്‍ കറാച്ചിയിലെ കുട്ടികള്‍ ഓവുചാലില്‍ വീണു മരിക്കുന്നു; ഒരു തുള്ളി ശുദ്ധജലമില്ല; പാക് പാര്‍ലമെന്റില്‍ സയ്യിദ് മുസ്തഫ കമാല്‍ എംപി

ലോകം തലകീഴായി ആസ്വദിക്കാൻ എത്ര മനോഹരം..: ശീർഷാസന വീഡിയോ പങ്കുവെച്ച് കീർത്തി സുരേഷ്

'സ്വന്തം സര്‍ക്കാർ നടപ്പാക്കുന്ന പദ്ധതിയില്‍ അഴിമതി'; 1146 കോടി നഷ്ടം വരുമെന്ന് കൃഷിമന്ത്രിയുടെ മുന്നറിയിപ്പ്

പെരുമ്പാവൂര്‍ ജിഷ കൊലക്കേസ്; പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

IPL 2024: ഈ താരങ്ങളോട് കടക്ക് പുറത്ത് പറയാൻ മുംബൈ ഇന്ത്യൻസ്, ലിസ്റ്റിൽ പ്രമുഖ താരങ്ങളും