എന്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട കാലമായിരുന്നു അത്; സഹിക്കാനാവാത്ത വേദനയിലും ഞാന്‍ ചിരിച്ചു; കുറിപ്പുമായി പാര്‍വതി തിരുവോത്ത്

മലയാള സിനിമയില്‍ വളരെപ്പെട്ടന്ന് തന്നെ അഭിനയം കൊണ്ട് അത്ഭുതപ്പെടുത്തിയ അഭിനേത്രിയാണ് പാര്‍വതി തിരുവോത്ത്. വിവാദങ്ങളുടെ ചുഴിയില്‍ അകപ്പെട്ടതോടെ പല സിനിമകളില്‍ നിന്നും അവരെ മാറ്റിനിര്‍ത്തപ്പെടുന്ന അവസ്ഥവരെ എത്തിയിരുന്നു. കുറച്ച് കാലം സോഷ്യല്‍ മീഡിയില്‍ പോലും പാര്‍വതിയെ കാണാനില്ലായിരുന്നു. ഇതിനിടെയും സാമൂഹ്യ വിഷയങ്ങളില്‍ കൃത്യമായ ഇടപെടലുകള്‍ അവര്‍ നടത്തിയിരുന്നു.

ഇപ്പോള്‍ 2019ല്‍ തന്റെ സഹോദരന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരിക്കുകയാണ് പാര്‍വതി. ചിത്രങ്ങളോടൊപ്പം ജീവിതത്തില്‍ താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെപ്പറ്റിയും പാര്‍വതി കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

‘2019ലെ ഓണക്കാലത്ത് എടുത്ത ചിത്രമാണിത്. എന്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട കാലമായിരുന്നു അത്. ഈ ചിത്രങ്ങളെടുക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് വരെയും, ആ സമയത്ത് ഞാന്‍ അനുഭവിച്ചുകൊണ്ടിരുന്ന വേദന എനിക്ക് താങ്ങാനാവുമോ എന്ന സംശയത്തിലായിരുന്നു. ഞാന്‍ ഒരല്‍പ്പം വെളിച്ചം പോലും കണ്ടില്ല. അല്ല.

വെളിച്ചമില്ലെന്ന് ഞാന്‍ വിചാരിക്കുകയാണ് ചെയ്തത്. എപ്പോഴും എന്റെ പ്രിയപ്പെട്ടവര്‍ എനിക്കൊപ്പം തന്നെ ഉണ്ടായിരുന്നു. എനിക്ക് മുന്നോട്ടു പോകാന്‍ കഴിയാതിരുന്നപ്പോള്‍ കാരുണ്യത്തോടെ അവരാണ് എന്നെ നയിച്ചത്. സഹിക്കാനാവാത്ത വേദനയിലും ഞാന്‍ ചിരിച്ചു, പിന്നെ മുന്നോട്ടു പോയി, ഇവിടെ ഉണ്ടായിരിക്കുന്നതില്‍ ഞാനെത്രമാത്രം ഭാഗ്യമുള്ള ആളാണെന്ന് എനിക്ക് തോന്നിയെന്ന് പാര്‍വതി തിരുവോത്ത് കുറിച്ചു.

Latest Stories

കുളിക്കുന്നത് ഒരുമിച്ചായിരിക്കണം, ഇല്ലെങ്കില്‍ പിണങ്ങും; ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ഉരുള നിര്‍ബന്ധം; നവവധുവിനെ മര്‍ദ്ദിച്ച രാഹുല്‍ കലിപ്പനെന്ന് പരാതിക്കാരി

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ പിന്തുണയ്ക്കും; വീണ്ടും പ്രതിപക്ഷ സഖ്യത്തോട് അടുത്ത് മമത

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു