'നിങ്ങള്‍ സഹോദരിമാരാണോ'; കുടുംബത്തോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് നദിയ മൊയ്തു

നോക്കെത്താ ദൂരത്തില്‍ മോഹന്‍ലാലിന്റെ നായികയായി 34 വര്‍ഷം മുമ്പ് സിനിമയിലേക്ക് എത്തിയ നടിയാണ് നദിയ മൊയ്തു. ഇന്നും ആ കഥാപാത്രം നിത്യഹരിതയായി നിലനില്‍ക്കുന്നുണ്ട്. അടുത്തിടെ മോഹന്‍ലാല്‍ ചിത്രം നീരാളിയിലൂടെ അഭിനയത്തിലേക്ക് നദിയ മടങ്ങിയെത്തിയിരുന്നു. ഇപ്പോഴിതാ ആരാധക മനസുകളിലേക്കും ഒരു മടങ്ങിവരവിന്റെ വാതില്‍ തുറന്നിരിക്കുകയാണ് നദിയ. തന്റെ വിശേഷങ്ങളും ചിന്തകളും പങ്കുവെയ്ക്കാന്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു അക്കൗണ്ട് തുറന്നിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ വര്‍ഷം കുടുംബത്തിനൊപ്പം ജപ്പാനിലേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നദിയ.

മറക്കാനാവാത്ത ഒരു ഒത്തുകൂടലിന്റെ ഓര്‍മ്മകള്‍ എന്നാണ് കഴിഞ്ഞുപോയ ആ അവധിക്കാല യാത്രയെ നദിയ വിശേഷിപ്പിച്ചിരിക്കുന്നത്. പെണ്‍മക്കള്‍ക്കൊപ്പം അവരോളം തന്നെ ചുറുചുറുക്കോടെയിരിക്കുന്ന നദിയയെ ആണ് ചിത്രങ്ങളില്‍ കാണാന്‍ കഴിയുക. ഇതില്‍ ആരാണ് അമ്മ, നിങ്ങള്‍ സഹോദരിമാരാണോ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

https://www.instagram.com/p/B_CifU1DRC3/?utm_source=ig_web_copy_link

1988- ലായിരുന്നു നദിയയുടെ വിവാഹം. ശിരീഷ് ഗോഡ്‌ബോലെയാണ് നദിയയുടെ ഭര്‍ത്താവ്. സനം, ജന എന്നിങ്ങനെ രണ്ടു പെണ്‍കുട്ടികളാണ് ഇവര്‍ള്ളത്. ഏറെനാള്‍ അമേരിക്കയിലും യുകെയിലുമൊക്കെയായിരുന്ന നദിയ ഇപ്പോള്‍ ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം ചെന്നൈയിലാണ് താമസിക്കുന്നത്.

Latest Stories

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍

വിരാട് കോഹ്‌ലി ആ ഇന്ത്യൻ താരത്തെ സ്ഥിരമായി തെറി പറയും, ചില വാക്കുകൾ പറയാൻ പോലും കൊള്ളില്ല; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

കണ്‍സ്യൂമര്‍ ഫെഡിന്റെ കണക്കുകളില്‍ ഗുരുതര ക്രമക്കേടുകള്‍; ഒടുവില്‍ നടന്ന ഓഡിറ്റിംഗ് 2016ല്‍